Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുംബൈയിലും പരിസരങ്ങളിലും നിര്‍ത്താതെ മഴ പെയ്യുന്ന സാഹചര്യത്തെക്കുറിച്ചു പ്രധാനമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി സംസാരിച്ചു; കേന്ദ്ര ഗവണ്‍മെന്റിനു സാധ്യമായ എല്ലാ സഹായവും ഉറപ്പു നല്‍കി


മുംബൈയിലും പരിസരങ്ങളിലും നിര്‍ത്താതെ മഴ പെയ്യുന്ന സാഹചര്യത്തെക്കുറിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്‌നവിസുമായി ചര്‍ച്ച ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ശക്തമായ മഴ നിമിത്തമുള്ള ദുരിതങ്ങളെ നേരിടുന്നതിനായി മഹാരാഷ്ട്ര ഗവണ്‍മെന്റിനു സാധ്യമായ എല്ലാ സഹായവും കേന്ദ്ര ഗവണ്‍മെന്റ് നല്‍കുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കി.

‘മുംബൈയിലും പരിസരപ്രദേശങ്ങളിലും തുടര്‍ച്ചയായി മഴ തുടരുന്ന സാഹചര്യത്തെക്കുറിച്ചു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി സംസാരിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ശക്തമായ മഴ നിമിത്തമുള്ള ദുരിതങ്ങളെ നേരിടുന്നതിനായി മഹാരാഷ്ട്ര ഗവണ്‍മെന്റിനു സാധ്യമായ എല്ലാ സഹായവും കേന്ദ്ര ഗവണ്‍മെന്റ് നല്‍കും.

ശക്തമായ മഴയെ നേരിടാന്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുക്കാന്‍ മുംബൈയിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

*****