Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുതിർന്ന നടൻ ശ്രീ സലിം കുമാർ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രശസ്ത നടൻ ശ്രീ സലിം കുമാർ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദീർഘകാലത്തെ ശ്രദ്ധേയമായ അഭിനയജീവിതത്തിലുടനീളം,  ബഹുമുഖ പ്രതിഭയാലും അനശ്വരമായ കഥാപാത്രാവിഷ്‌കാരങ്ങളാലും  അദ്ദേഹം തനത് മുദ്ര പതിപ്പിച്ചതായി പ്രധാനമന്ത്രി അനുസ്മരിച്ചു. 

ഈ ദുഃഖവേളയിൽ തൻ്റെ ചിന്തകൾ നടന്റെ കുടുംബാംഗങ്ങൾക്കും അസംഖ്യം ആരാധകർക്കുമൊപ്പമാണെന്ന് ശ്രീ മോദി കുറിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“പ്രശസ്ത നടൻ ശ്രീ സലിം കുമാർജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ദീർഘകാലത്തെ ശ്രദ്ധേയമായ അഭിനയജീവിതത്തിലുടനീളം,  ബഹുമുഖ പ്രതിഭയാലും അനശ്വരമായ കഥാപാത്രാവിഷ്‌കാരങ്ങളാലും  അദ്ദേഹം മലയാളികളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ  നേടി. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അസംഖ്യം ആരാധകർക്കുമൊപ്പമാണ്. ഓം ശാന്തി.”
 

-SK-