Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. ഷേര്‍ ബഹാദൂര്‍ ദ്യൂബ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഭൂകമ്പത്തെ തുടര്‍ന്നുള്ള പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നേപ്പാളിനെ സഹായിക്കുന്നതില്‍ ഇന്ത്യ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

നേപ്പാളില്‍ ഭരണഘടനാപരമായ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കൈവരിച്ച പുരോഗതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സഹകരണത്തിന്റെയും യോജിച്ച പ്രവര്‍ത്തനത്തിന്റെയും മനോഭാവം ഉള്‍ക്കൊണ്ട് കൊണ്ട് അത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും എത്രയും വേഗം പരിഹാരം ഉണ്ടാകട്ടെയെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.