Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രീ. ഡേവിഡ് കാമറൂണ്‍, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

2015 നവംബറില്‍ താന്‍ നടത്തിയ വിജയകരമായ ബ്രിട്ടന്‍ സന്ദര്‍ശനം അനുസ്മരിച്ച പ്രധാനമന്ത്രി മോദി, ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ-ബ്രിട്ടന്‍ ബന്ധം ശക്തിപ്പെടുത്താന്‍ വ്യക്തിപരമായി നല്‍കിയ പിന്തുണയ്ക്കും സംഭാവനകള്‍ക്കും ശ്രീ. കാമറൂണിനോടു നന്ദി പറഞ്ഞു.
പരസ്പര താല്‍പര്യമുള്ള മേഖലാതലത്തിലും ആഗോളതലത്തിലുമുള്ള കാര്യങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.