പിഎം ഇന്ത്യ
മുന് ഫ്രാന്സ് പ്രസിഡന്റ് നിക്കോളാസ് സര്ക്കോസി ന്യൂഡല്ഹിയില് ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്ശിച്ചു. തന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ വിജയത്തില് ശ്രീ. സര്ക്കോസിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പാരീസ്, പത്താന്കോട്ട്, ബ്രസ്സല്സ്സ്, ലോകത്തെ മറ്റ് ഭാഗങ്ങള് എന്നിവിടങ്ങളില് അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രിയും ശ്രീ.സര്ക്കോസിയും അപലപിച്ചു. ഭീകരത എന്ന വിപത്തിനെതിരെ ആഗോള സമൂഹത്തിന്റെ മൂര്ത്തമായ നടപടി ആവശ്യമാണെന്ന് ഇരുവരും പറഞ്ഞു.
പാരീസില് കഴിഞ്ഞ വര്ഷം നടന്ന കാലാവസ്ഥ ഉച്ചകോടിയുടെ വിജയത്തില് ഇന്ത്യ വഹിച്ച പങ്കിന് ശ്രീ. സര്ക്കോസി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.
Met the former President of France, Mr. @NicolasSarkozy. pic.twitter.com/FvQ4zk2c9M
— Narendra Modi (@narendramodi) April 13, 2016