പിഎം ഇന്ത്യ
മുന് ശ്രീലങ്കന് പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്ശിച്ചു. അന്താരാഷ്ട്ര ഹിന്ദു-ബുദ്ധമത സമ്മേളനത്തില് പങ്കെടുക്കാനായാണ് ചന്ദ്രിക കുമാരതുംഗെ ഇന്ത്യയിലെത്തിയത്. ശ്രീലങ്കയില് സമാധാനപൂര്വം പാര്ലമെന്റ് തെരെഞ്ഞെടുപ്പ് നടന്നതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി രാജ്യത്തെ ജനാധിപത്യത്തിന്റെ ശക്തിയാണിത് കാണിക്കുന്നതെന്ന് പറഞ്ഞു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് ചന്ദ്രിക കുമാരതുംഗെ നല്കിയ നേതൃത്വത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ശ്രീലങ്കയില് സാമൂഹിക സൗഹാര്ദം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളില് തുടര്ന്നും അവര് നിര്ണായക പങ്കു വഹിക്കുമെന്ന് ശ്രീ. നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.
Met former President of Sri Lanka, Mrs. Chandrika Kumaratunga. pic.twitter.com/RgRzu7jLZg
— Narendra Modi (@narendramodi) September 3, 2015