Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ പുണ്യതിഥിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി


മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ പുണ്യതിഥിയിൽ (ചരമവാർഷികദിനം) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലി അർപ്പിച്ചു. ശ്രദ്ധേയമായ കാഴ്ചപ്പാടുകളാൽ അനുഗൃഹീതനായ അസാധാരണ രാഷ്ട്രതന്ത്രജ്ഞനും നമ്മുടെ രാജ്യത്തിന്റെ സേവനത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയുമായിരുന്നു അദ്ദേഹം. 

ശ്രീ വാജ്പേയിയുടെ വാക്കുകളും പരിശ്രമങ്ങളും തലമുറകളെ പ്രചോദിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ നേതൃത്വം നമ്മുടെ രാജ്യത്തിനു കരുത്തേകിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മികച്ച ഭരണത്തിലും ജനക്ഷേമത്തിലും അടൽജി നൽകിയ ശ്രദ്ധ എപ്പോഴും നമുക്കു വഴികാട്ടിയായി തുടരുമെന്നു ശ്രീ മോദി വ്യക്തമാക്കി.

എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“അടൽജിയെ അദ്ദേഹത്തിന്റെ പുണ്യതിഥിയിൽ സ്മരിക്കുന്നു. ശ്രദ്ധേയമായ ദർശനങ്ങളാൽ അനുഗൃഹീതനായ അസാധാരണ രാഷ്ട്രതന്ത്രജ്ഞനായ അദ്ദേഹം, നമ്മുടെ രാജ്യത്തിന്റെ സേവനത്തിനായി ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകളും ശ്രമങ്ങളും തലമുറകൾക്കു പ്രചോദനമായി. അദ്ദേഹത്തിന്റെ നേതൃത്വം നമ്മുടെ രാജ്യത്തിനു കരുത്തേകി. മികച്ച ഭരണത്തിലും ജനക്ഷേമത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന ശ്രദ്ധ എപ്പോഴും നമുക്കു വഴികാട്ടിയായി തുടരും.”

 

-SK-