Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മെഡിക്കല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ പ്രായപരിധി ഉയര്‍ത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം കേന്ദ്ര ആംഡ് പോലീസ് സേനയിലെയും ആസം റൈഫിള്‍സിലെയും മെഡിക്കല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ പ്രായപരിധി ഉയര്‍ത്തുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.

1) കേന്ദ്ര ആംഡ് പോലീസ് സേനയിലെയും ആസം റൈഫിള്‍സിലെയും ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രായപരിധി 60ല്‍ നിന്നും 65 ആക്കി.

2) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ആംഡ് പോലീസ് സേനയിലെയും ആസം റൈഫിള്‍സിലെയും സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെയും പ്രായപരിധി 60ല്‍ നിന്ന് 65 ആക്കി.

ഇതിലൂടെ സ്‌പെഷ്യലിസ്റ്റ്, ജനറല്‍ ഡ്യൂട്ടി തസ്തികയിലുള്ള ഓഫീസര്‍മാരെ നിലനിര്‍ത്താനും അതിലൂടെ മികച്ച ആരോഗ്യപരിചരണവും മെഡിക്കല്‍ കോളജുകളില്‍ വേണ്ട രീതിയിലുള്ള അക്കാദമിക പ്രവര്‍ത്തനവുഗ നടത്താനാകും. അതോടൊപ്പം ദേശീയ ആരോഗ്യപദ്ധതി കാര്യക്ഷമമായി നടപ്പാക്കാനും ആരോഗ്യപരിചരണത്തിന്റെ പ്രതീക്ഷനിറവേറ്റാനും കഴിയും.