Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ 11 വർഷം അടയാളപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി 


ഇന്ത്യയുടെ സാമ്പത്തിക മേഖലയിലും സംരംഭക ആവാസവ്യവസ്ഥയിലും മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം കൊണ്ടുവന്ന  പരിവർത്തനാത്മക സ്വാധീനം ആഘോഷിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതിൻ്റെ 11-ാം വാർഷികം അടയാളപ്പെടുത്തി . ഇന്ത്യയുടെ സംരംഭകർക്ക് മെയ്ക്ക് ഇൻ ഇന്ത്യ പ്രദാനം  ചെയ്ത  പ്രചോദനത്തെ പ്രശംസിച്ച ശ്രീ മോദി, ഇതിലൂടെ ആഗോളസ്വാധീനം തന്നെ സൃഷ്ടിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി .

‘എക്സ്’ ലെ മൈഗവ്ഇന്ത്യയുടെ പോസ്റ്റുകൾക്ക്  മറുപടിയായി ശ്രീ മോദി കുറിച്ചു :

“11 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം, ഇന്ത്യയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടാനും നമ്മുടെ രാജ്യത്തിന്റെ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള ഒരു ദർശനത്തോടെയാണ് മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം ആരംഭിച്ചത്.

സാമ്പത്തിക മേഖലയിലെ രാജ്യത്തിന്റെ കരുത്തു വർദ്ധിപ്പിക്കുന്നതിനും ആത്മനിർഭരതയ്ക്ക് അടിത്തറ പാകുന്നതിനും #11YearsOfMakeInIndia എങ്ങനെയൊക്കെ സംഭാവന നൽകിയിട്ടുണ്ടെന്ന് കാണുന്നത് സന്തോഷകരമാണ്. വിവിധ മേഖലകളിൽ നവീകരണവും തൊഴിൽ സൃഷ്ടിയും ഇത് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.”

“മെയ്ക്ക് ഇൻ ഇന്ത്യ ഇന്ത്യയിലെ സംരംഭകർക്ക് ഒരു ഉത്തേജനം നൽകി, അങ്ങനെ ആഗോളതലത്തിൽ ഒരു സ്വാധീനം സൃഷ്ടിച്ചു.

#11YearsOfMakeInIndia”

 

***

AT