പിഎം ഇന്ത്യ



മുംബെയില്‍ ഇന്ന് മേയ്ക്ക് ഇന്‍ ഇന്ത്യ സെന്റര്‍ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വീഡനിലെയും, ഫിന്‍ലാന്റിലെയും പ്രധാനമന്ത്രിമാരുമായും പോളണ്ടിലെ ഉപ പ്രധാനമന്ത്രിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. സ്വീഡിഷ് പ്രധാനമന്ത്രി ശ്രീ.സ്റ്റെഫാന്‍ ലോഫനുമായുള്ള ചര്‍ച്ചയില്‍ മേയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തില്‍ നിര്‍ണ്ണായകമായ പങ്കാളിത്തം വഹിക്കുന്ന സ്വീഡനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രതിരോധ ഇലക്‌ട്രോണിക് സാധനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ പ്രധാനമന്ത്രി സ്വീഡിഷ് കമ്പനികളെ ആഹ്വാനം ചെയ്തു.
ഫിന്നിഷ് പ്രധാനമന്ത്രി ശ്രീ. ജൂഹാ സിപ്പിലയുമായുള്ള ചര്‍ച്ചയില്‍ ഇഞ്ചിനിയറിംഗ്, ഊര്‍ജ്ജ പ്ലാന്റുകള്‍, ജൈവ സാങ്കേതിക വിദ്യാ തുടങ്ങിയ മേഖലകളില്‍ സഹകരിക്കാന്‍ ഫിന്‍ലാന്റിനെ പ്രധാനമന്ത്രി ക്ഷണിച്ചു. ചെന്നൈയിലെ ട്രിവിട്രോണ്‍ ഹെല്‍ത്ത് കെയറിന്റെ അത്യാധുനിക നിര്‍മ്മാണ പ്ലാന്റ് മുെബെയില്‍ ഇരുന്ന് കൊണ്ട് സാങ്കേതിക വിദ്യാ സഹായത്തോടെ പ്രധാനമന്ത്രിയും ഫിന്‍ലാന്റ് പ്രധാനമന്ത്രിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പോളണ്ടും ഗുജറാത്തും തമ്മില്‍ ദീര്‍ഘനാളായുള്ള ബന്ധത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പോളണ്ട് ഉപപ്രധാനമന്ത്രി പിയോതൃ ഗ്ലിന്‍സ്‌കിയുമായുള്ള ചര്‍ച്ചയില്‍ അനുസ്മരിച്ചു. ഭക്ഷ്യ സംസ്‌കരണം, ശുദ്ധഊര്‍ജ്ജം, ഗതാതതം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ചും ചര്‍ച്ച നടന്നു.
Finland PM Mr. Juha Sipilä & PM @narendramodi held wide-ranging discussions on stronger India-Finland economic ties. pic.twitter.com/IZ1j9ps6u5
— PMO India (@PMOIndia) February 13, 2016
Productive talks on strong relations in trade, commerce & other areas between Swedish PM Stefan Löfven & PM Modi. pic.twitter.com/N3dGn6CsXj
— PMO India (@PMOIndia) February 13, 2016
Deputy PM Piotr Glinski of Poland & PM @narendramodi had a fruitful interaction on enhancing India-Poland ties. pic.twitter.com/4uDQOrYecs
— PMO India (@PMOIndia) February 13, 2016