Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൈക്രോ ആന്റ് സ്‌മോള്‍ എന്റര്‍പ്രൈസസ് (എം.എസ്.ഇഎസ്) വേണ്ട പാക്കേജിനും കോര്‍പ്പസ് ഓഫ് ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റ് ഫണ്ട് (സി.ജി.ടി.എം.എസ്.ഇ) വര്‍ദ്ധിപ്പിക്കുതിനും മന്ത്രിസഭയുടെ അംഗീകാരം


മൈക്രോ ആന്റ് സ്‌മോള്‍ എന്റര്‍പ്രൈസസ് (എം.എസ്.ഇഎസ്) വേണ്ട പാക്കേജിനും കോര്‍പ്പസ് ഓഫ് ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റ് ഫണ്ട് (സി.ജി.ടി.എം.എസ്.ഇ) വര്‍ദ്ധിപ്പിക്കുതിനും മന്ത്രിസഭയുടെ അംഗീകാരം

-പദ്ധതിയുടെ വിശദാംശംങ്ങള്‍ താഴെ പറയുന്നു.

1) ട്രസ്റ്റിന്റെ കോര്‍പ്പസ് ഫണ്ട് 2,500 കോടിയില്‍ നിന്നും 7,500 കോടിയായി വര്‍ദ്ധിപ്പിക്കും. ഇത് സമ്പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരായിരിക്കും ഫണ്ട് ചെയ്യുക.

2) പദ്ധതിയുമായി ബന്ധപ്പെട്ട ക്രെഡിറ്റ് ഗ്യാരന്റ് സ്‌കീമില്‍പ്പെട്ട വായ്പകളുടെ പരിധി 1 കോടിയില്‍ നിന്നും രണ്ടുകോടിയായി ഉയര്‍ത്തും.

3) എന്‍.ബി..എഫ്.സികളില്‍ നിന്ന് ചെറുകിട ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍ എടുത്ത വായ്പകളുടെ ക്രെഡിറ്റ് ഗ്യാരന്റി പരിധി ഉയര്‍ത്തും. ഇത് ട്രസ്റ്റിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും ഉതകും.

ഈ നടപടികള്‍ മൂലം താഴേപ്പറയുന്ന നേട്ടങ്ങള്‍ ഉണ്ടാകും.

1) കമ്പനികളുടെ ഓഹരിയും വായ്പയും കുറയ്ക്കാനാകും.

2) ഫണ്ടുകളുടെ സുസ്ഥിരത മെച്ചപ്പെടുത്താം.

3) ഇടത്തരം ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ക്രെഡിറ്റ് ഗ്യാരന്റിയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനാകും.

4) ധനകാര്യ മാനേജ്‌മെന്റ് മികച്ചതാക്കാം.

5) ഫണ്ടുകളുടെ അപര്യാപ്തമൂലം സൃഷ്ടിക്കുന്ന അകാരണമായ ബാദ്ധ്യതകള്‍ ഇല്ലാതാക്കാനാകും.

-കോര്‍പ്പസ് ഫണ്ടിന്റെ വര്‍ദ്ധന ഇടത്തരം ചെറുകിട വ്യവസായ രംഗത്ത് കുടുതല്‍ നിക്ഷേപങ്ങള്‍ ഒഴുകിയെത്തുന്നതിന് ഗുണകരമാകും. ഇതിലൂടെ ഉല്‍പ്പാദനവും തൊഴില്‍ സാദ്ധ്യതകളും വര്‍ദ്ധിപ്പിക്കുകയും തുല്യതയും സമ്പൂര്‍ണ്ണ വികസനവും സാദ്ധ്യതമാക്കും.

-വസ്തു-ആള്‍ ജാമ്യമില്ലാതെ വായ്പ നല്‍കുന്നതുകൊണ്ട് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് തങ്ങളുടെ നൂതനാശയത്തിന്റെയും വീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ പുത്തന്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും.

-എല്ലാ നടപടികളും ഓണ്‍ലൈനിലൂടെയായതുകൊണ്ട് ഈ സംവിധാനം സാമുഹിക ഉത്തരവാദിത്വവും ഉറപ്പാക്കും.