പിഎം ഇന്ത്യ
യുവര് എക്സലന്സി പ്രസിഡന്റ് ഊ തിന് ക്യാവ്,
മാധ്യമപ്രവര്ത്തകരേ
മ്യാന്മാര് പ്രസിഡന്റ് ഹിസ് എക്സലന്സി ഊ തിന് ക്യാവ്നേയും അദ്ദേഹത്തിന്റെ വിശിഷ്ട പ്രതിനിധി സംഘത്തെയും ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യാന് എനിക്ക് സന്തോഷമുണ്ട്.
എക്സെലന്സി, അങ്ങയുടെ ആദ്യ വിദേശ ഉഭയകക്ഷി സന്ദര്ശനത്തിനായി ഇന്ത്യയെ അങ്ങ് തിരഞ്ഞെടുത്തതില് ഞങ്ങള് അങ്ങേയറ്റം ബഹുമാനിതരാണ്.
സുഹൃത്തുക്കളെ,
മ്യാന്മാര് നമുക്ക് ഏറെ വിശേഷപ്പെട്ടതാണ്.
ഇന്ത്യയുടെ അയല്പക്കങ്ങളില് അത് അന്യൂനമായ സ്ഥാനമലങ്കരിക്കുന്നു.
ഇന്ത്യയെയും തെക്ക് കിഴക്കന് ഏഷ്യയെയും തമ്മില് കരമാര്ഗ്ഗം എത്തിക്കുന്ന ഒരു പാലമാണ്.
നമ്മുടെ സമൂഹങ്ങള് തമ്മില് ദീര്ഘകാലമായി നിലനില്ക്കുന്ന സാംസ്ക്കാരികവും ചരിത്രപരവുമായ ബന്ധങ്ങള് നമ്മുടെ ബന്ധങ്ങളുടെ ശക്തമായ അടിത്തറയാണ്.
മെറ്റയുടെ ബുദ്ധ തത്വങ്ങള് അഥവാ സ്നേഹ ദയാവായ്പ്പും, എല്ലാമതങ്ങളെയും ഒരുപോലെ കാണുന്നതും നമ്മുടെ ജീവിത രീതികളെ നിര്വ്വചിക്കുന്നു.
എക്സെലന്സി,
അങ്ങയുടെ മഹത്തായ രാഷ്ട്രം ഒരു പുതുയുഗത്തില് പ്രവേശിച്ചിരിക്കുകയാണ്.
ജനാധിപത്യത്തോട് താങ്കളുടെ ജനതയ്ക്കുള്ള പ്രതിബദ്ധതയും താങ്കളുടെ നേതൃത്വത്തിന്റെ പക്വതയും നിര്വ്വചിക്കപ്പെടുന്ന ഒരു കാലഘട്ടം.
മ്യാന്മറിനെ മേഖലയിലെ ഭദ്രവും സാമ്പത്തികമായി സമ്പന്നവുമായ ഒരു രാഷ്ട്രമാക്കി മാറ്റാനുള്ള അങ്ങയുടെ സുവ്യക്തമായ ദര്ശനവും അങ്ങയുടെ നേതൃത്വത്തിന്റെ ശക്തമായ അഭിലാഷവും അതിനോടൊപ്പമുണ്ട്.
മ്യാന്മാറിലെ പുതിയ ഗവണ്മെന്റ് യാത്ര തുടങ്ങുന്നത് :
• കൃഷി അഭിവൃദ്ധിപ്പെടുത്താനും
• വ്യവസായവും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനും
• വിദ്യാഭ്യാസം ശക്തിപ്പെടുത്താനും
• യുവാക്കള്ക്ക് നൈപുണ്യം പരിശീലിപ്പിക്കാനും
• നിലവിലുള്ള സ്ഥാപനങ്ങള് ശക്തിപ്പെടുത്താനും പുതിയവ നിര്മ്മിക്കാനും
• സമൂഹം സുരക്ഷിതമാക്കാനും
• സാമ്പത്തിക അഭിവൃദ്ധിയിലേയ്ക്ക് ഉറച്ചപാത തേടാനും, എല്ലാറ്റിനു മുപരിയായി ഒരു ആധുനിക രാഷ്ട്രം നിര്മ്മിക്കാനുള്ള തീവ്രമായ അഭിലാഷം പിന്തുടരാനും വേണ്ടിയാണ്.
ആ പാതയിലെ ഓരോ ചുവട് വയ്പ്പിലും ഇന്ത്യയിലെ 125 കോടി ജനങ്ങളും മ്യാന്മാറിനോടൊപ്പമായിരിക്കുമെന്ന് ഞാന് അങ്ങേയ്ക്ക് ഉറപ്പു നല്കുന്നു – പങ്കാളികളായും സുഹൃത്തുക്കളായും.
സുഹൃത്തുക്കളെ,
പ്രസിഡന്റും ഞാനും നമ്മുടെ ഉഭയകക്ഷി കാര്യങ്ങളെ സംബന്ധിച്ച് ഫലപ്രദവും വിപുലവുമായ ചര്ച്ച ഇപ്പോള് പൂര്ത്തിയാക്കിയതേയുള്ളൂ.
നമ്മുടെ സുരക്ഷാ താല്പര്യങ്ങള് ഏറെ അടുപ്പമുള്ളവയാണെന്ന് ഞങ്ങള് തിരിച്ചറിഞ്ഞു.
ഒപ്പം തന്ത്രപ്രധാനമായ താല്പര്യങ്ങളുടെയും ആശങ്കകളുടെയും കാര്യത്തില് പരസ്പരം സംവേദനക്ഷമമായിരിക്കാനും ഞങ്ങള് തീരുമാനിച്ചു.
നമ്മുടെ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി ഒരുമിച്ച് പ്രവര്ത്തിക്കാനായി പ്രസിഡന്റും ഞാനും തീരുമാനിച്ചിട്ടുണ്ട്.
ഒപ്പം നമ്മുടെ മേഖലയില് ഭീകരവാദവും തീവ്രവാദപ്രവര്ത്തനങ്ങളും ഉയര്ത്തുന്ന പൊതുവായ വെല്ലുവിളികള് നേരിടുന്നതില് സജീവമായി സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
”ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ പാംഗ് ലോങ് സമ്മേളനത്തിനു കീഴിലുള്ള സമാധാന പ്രക്രിയയ്ക്ക് ഇന്ത്യയുടെ പൂര്ണ്ണ പിന്തുണ ഞാന് അറിയിച്ചിട്ടുണ്ട്. ഇന്ത്യ മ്യാന്മാര് കൂട്ടുകെട്ട് കേവലം വാക്കുകള്കൊണ്ടോ സദുഉദ്ദേശം കൊണ്ടോ നിര്വ്വചിക്കാവുന്നതല്ല.
അതിന്റെ വ്യാപ്തിയും ആഴവും ശക്തമായ വികസന സഹകരണത്തില് രൂപപ്പെട്ടതാണ്. ”ജനങ്ങള് ആദ്യം” എന്ന തത്വദര്ശനമാണ് അതിനുള്ളത്.
ഇന്ത്യുടെ ഏകദേശം രണ്ട് ബില്ല്യന് ഡോളര് വികസന സഹായം മ്യാന്മാറിലെ സാധാരണക്കാരുടെ ജീവിതങ്ങളെ സ്പര്ശിക്കുന്നുണ്ട്.
കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ ശേഷി വികസനം ആരോഗ്യരക്ഷ തുടങ്ങിയ പദ്ധതികളെയാണ് ഞങ്ങള് പിന്തുണയ്ക്കുന്നത്.
• കലാദന് പദ്ധതിയുടെ തുറമുഖവും ജലപാതയും ഈ വര്ഷം പൂര്ത്തിയാകും
• ഇന്ത്യ- മ്യാന്മാര്- തായ്ലാന്റ് ത്രികക്ഷി ഹൈവേ
• മ്യാന്മാര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ഫര്മേഷന് ടെക്നോളജി
• കാര്ഷിക ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉന്നത കേന്ദ്രം.
• ആരോഗ്യം, വിദ്യാഭ്യസം, വ്യവസായിക പരിശീലനം എന്നീ മേഖലകളിലെ ചെറിയ പദ്ധതികള്
ഇന്ന് ഒപ്പിട്ട് രണ്ട് കരാറുകള് ത്രികക്ഷി ഹൈവേ പദ്ധതിയിലെ 61 പാലങ്ങളുടെയും കലേവ-യാര്ഗി റോഡ് സെക്ഷന്റെയും നിര്മ്മാണത്തിനും നവീകരണത്തിനും വഴിയൊരുക്കും.
കൃഷി, ബാങ്കിംഗ്, വൈദ്യുതി, ഊര്ജ്ജം എന്നീ മേഖലകളിലെ നമ്മുടെ സഹകരണം ആഴത്തിലുള്ളതാക്കാന് നാം പ്രതിജ്ഞാബദ്ധരാണ്.
പുനരുല്പ്പാദന ഊര്ജ്ജം, പാരമ്പര്യ വൈദ്യം എന്നീ മേഖലകളില് സഹകരിക്കുന്നതിന് ഒപ്പുവെച്ച ധാരണാപത്രങ്ങള് ഈ മേഖലയിലുള്ള നമ്മുടെ സഹകരണം പ്രാവര്ത്തികമാക്കും.
പയര്വര്ഗ്ഗങ്ങളുടെ വ്യാപാരത്തിന് പരസ്പരം പ്രയോജനപ്പെടുന്നതും ദീര്ഘകാലാടിസ്ഥാനത്തിലുള്ളതുമായ സംവിധാനത്തിന് രൂപം നല്കാനും നാം സമ്മതിച്ചിട്ടുണ്ട്.
ഈ വര്ഷം ഏപ്രിലില് മ്യാന്മാറിലെ താവുവിലേയ്ക്ക് വൈദ്യുതി എത്തിക്കുന്നതില് നാം ചെറിയ ചുവടുവെപ്പ് നടത്തി.
നമ്മുടെ വൈദ്യുതി നല്കുന്നതില് ഗണ്യമായ വര്ദ്ധന വരുത്താന് തയാറാണെന്ന് ഞാന് പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ട്.
എക്സലന്സി,
മ്യാന്മറുമായുള്ള വികസന പങ്കാളിത്തം വര്ദ്ധിപ്പിക്കാന് ഇന്ത്യ തയാറാണ്.
അതും മ്യാന്മര് ഗവണ്മെന്റിന്റെ മുന്ഗണനകള്ക്കനുസരിച്ച്.
സുഹൃത്തുക്കളേ,
നമ്മുടെ ബന്ധത്തിന്റെ അടിത്തറയുടെ സുപ്രധാനഭാഗം നമ്മുടെ സംസ്കാരത്തിലാണ്.
നമ്മുടെ പങ്കാളിത്തം മ്യാന്മാറിലെ ബഗാനിലെ അനന്ത ക്ഷേത്രത്തെ പൂര്വ്വസ്ഥിതിയിലാക്കുന്നതില് എനിക്ക് സന്തോഷമുണ്ട്.
കഴിഞ്ഞ ആഴ്ച മ്യാന്മാറിലുണ്ടായ ഭൂകമ്പത്തില് കേടുപാടുകള് പറ്റിയ ചരിത്ര സ്മാരകങ്ങളും പഗോഡകളും പൂര്വ്വസ്ഥിതിയിലാക്കാനും ഞങ്ങള് തയാറാണ്.
എക്സലന്സി,
താങ്ങളുടെ സന്ദര്ശനം ഉചിതമായ സമയത്താണ്.
നമ്മുടെ ഇന്നത്തെ ചര്ച്ചകള് നമ്മുടെ സഹകരണത്തിന് രൂപരേഖയുണ്ടാക്കാന് നമ്മെ സഹായിക്കും.
ഈ ബന്ധം കൂടുതല് ഉയരങ്ങളിലേക്കെത്തിക്കാന് താങ്കളോടൊപ്പം പ്രവര്ത്തിക്കുന്നത് ഞാന് ഉറ്റു നോക്കുന്നു.
മ്യാന്മറിന്റെ ശോഭനമായ ഭാവി നിങ്ങളുടെ മാത്രം ലക്ഷ്യമല്ല.
അത് ഞങ്ങളുടെ അഭിലാഷം കൂടിയാണ്.
ഒരിക്കല്ക്കൂടി, എക്സലന്സി, ഇന്ത്യയിലേയ്ക്ക് ഊഷ്മളമായ സ്വാഗതം.
നന്ദി, വളരെ നന്ദി
I am delighted to welcome H.E U Htin Kyaw, President of Myanmar and his distinguished delegation to India: PM @narendramodi
— PMO India (@PMOIndia) August 29, 2016
Myanmar is special for us. It holds a unique position in India's neighbourhood: PM @narendramodi https://t.co/Iy8hu3vQmx
— PMO India (@PMOIndia) August 29, 2016
The longstanding cultural and historical linkages between our societies form a solid foundation of our ties: PM @narendramodi
— PMO India (@PMOIndia) August 29, 2016
Let me assure you that at every step of the way 1.25 billion people of India will stand by you- as partners and as friends: PM @narendramodi
— PMO India (@PMOIndia) August 29, 2016
President and I agreed to work together for the safety and security of our people: PM @narendramodi
— PMO India (@PMOIndia) August 29, 2016
Also conveyed India’s full support to the peace process initiative under the ‘21st Century Panglong Conference: PM https://t.co/Iy8hu3vQmx
— PMO India (@PMOIndia) August 29, 2016
Our engagement is supporting projects in connectivity, infrastructure, capacity building education, healthcare and many other sectors: PM
— PMO India (@PMOIndia) August 29, 2016