പിഎം ഇന്ത്യ
മ്യാൻമർ പ്രസിഡന്റ് യു മിൻ ആങ് ഹ്ലെയ്ങ്ങുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫലപ്രദമായ ചർച്ച നടത്തി.
പ്രസിഡന്റ് പദവിയിലെത്തിയ ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായി പ്രസിഡന്റ് യു മിൻ ആങ് ഹ്ലെയ്ങ് ഇന്ത്യ തിരഞ്ഞെടുത്തതിൽ ഇന്ത്യക്ക് ഏറെ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി കുറിച്ചു. ഭഗവാൻ ബുദ്ധന്റെ അനുഗ്രഹങ്ങളോടെ പ്രസിഡന്റ് ഇന്ത്യയിലെ തന്റെ പരിപാടികൾ ബോധ്ഗയയിൽനിന്ന് ആരംഭിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ചർച്ചയ്ക്കിടെ, ഇരു നേതാക്കളും ഇന്ത്യ-മ്യാൻമർ ബന്ധത്തിന്റെ എല്ലാ മേഖലകളും അവലോകനം ചെയ്തു. ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
വ്യാപാരം, അപൂർവ ധാതുക്കൾ, ആരോഗ്യസംരക്ഷണം, കണക്റ്റിവിറ്റി, പൈതൃക പുനരുദ്ധാരണം, ശേഷി വികസനം എന്നിവയിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികൾ ചർച്ചകളിൽ ഉൾപ്പെട്ടു. സമുദ്രസുരക്ഷ, സൈബർ സുരക്ഷ, പരസ്പര താൽപ്പര്യമുള്ള മറ്റ് മേഖലകൾ എന്നിവയിൽ ഒന്നിച്ച് പ്രവർത്തിക്കാനും ഇരുപക്ഷവും ധാരണയായി.
ഇന്ത്യ-മ്യാൻമർ ബന്ധത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യം ആവർത്തിച്ചു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇന്ത്യയുടെ ‘അയൽപക്കത്തിന് പ്രഥമസ്ഥാനം’, ‘ആക്ട് ഈസ്റ്റ്’, ഇൻഡോ-പസഫിക് നയങ്ങളിൽ മ്യാൻമറിന് നിർണായകസ്ഥാനമുണ്ടെന്ന് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“മ്യാൻമർ പ്രസിഡന്റ് യു മിൻ ആങ് ഹ്ലെയ്ങ്ങുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് പദവിയിലെത്തിയ ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായി അദ്ദേഹം ഇന്ത്യ തിരഞ്ഞെടുത്തതിൽ ഞങ്ങൾ ഏവരും കൃതാർഥരാണ്. ഭഗവാൻ ബുദ്ധന്റെ അനുഗ്രഹങ്ങളോടെ അദ്ദേഹം ബോധ്ഗയയിൽനിന്ന് സന്ദർശനം ആരംഭിച്ചു എന്നതും അതുപോലെ സന്തോഷം നൽകുന്ന കാര്യമാണ്. ഇന്ത്യ-മ്യാൻമർ ബന്ധത്തിന്റെ എല്ലാ മേഖലകളും ഞങ്ങൾ അവലോകനം ചെയ്തു. ഇന്ത്യയുടെ ‘അയൽപക്കത്തിന് പ്രഥമസ്ഥാനം’, ‘ആക്ട് ഈസ്റ്റ്’, ഇൻഡോ-പസഫിക് നയങ്ങളിൽ മ്യാൻമറിന് നിർണായക സ്ഥാനമാണുള്ളത്.”
”വ്യാപാരം, അപൂർവ ധാതുക്കൾ, ആരോഗ്യസംരക്ഷണം, കണക്റ്റിവിറ്റി, പൈതൃക പുനരുദ്ധാരണം, ശേഷി വികസനം എന്നിവയിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികൾ ഞങ്ങളുടെ ചർച്ചകളിൽ ഉൾപ്പെട്ടു. സമുദ്രസുരക്ഷ, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലും മറ്റും ഒന്നിച്ചു പ്രവർത്തിക്കാനും ഞങ്ങൾ ധാരണയായി.”
NK
*****
Had a productive meeting with President U Min Aung Hlaing of Myanmar. We in India are honoured that he has chosen India for his first foreign visit as President. Equally gladdening is the fact that he began the visit from Bodh Gaya, with the blessings of Lord Buddha. We reviewed… pic.twitter.com/eL1sXgsrE6
— Narendra Modi (@narendramodi) June 1, 2026
Our talks covered ways to deepen cooperation in trade, rare earths, healthcare, connectivity, heritage restoration and capacity building. We also agreed to work closely in areas such as maritime security, cyber security and more. pic.twitter.com/1xTyJ2RiI0
— Narendra Modi (@narendramodi) June 1, 2026