Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യഥാർത്ഥ വീരഭക്തരുടെ സ്വരാജ്യ സേവനത്തിനായുള്ള സമർപ്പണബോധം ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


രാഷ്ട്രസേവനത്തിനായി വ്യക്തിപരമായ സുഖസൗകര്യങ്ങൾ ത്യജിക്കുന്നവരുടെ നിസ്വാർത്ഥതയും സമർപ്പണബോധവും ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി X-ൽ കുറിച്ചു;

“भस्मीकृतस्वार्थसौख्यपरिचर्चितविग्रहाः।

स्वराज्ययोगनिर्मग्ना धन्यास्ते वीरयोगिनः॥”

സ്വന്തം സുഖസൗകര്യങ്ങൾ ത്യജിച്ച്, സ്വരാജ്യ സേവനത്തിനായി തങ്ങളുടെ മുഴുവൻ ജീവിതവും സമർപ്പിച്ചവരാണ് യഥാർത്ഥ വീരഭക്തർ, രാഷ്ട്രത്തിന് ലഭിച്ച വലിയ അനുഗ്രഹം.

***

SK