Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യോഗയുടെ പരിവർത്തനാത്മക സ്വാധീനം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ശാരീരിക ക്ഷേമം കൈവരിക്കാൻ യോഗ സഹായിക്കുന്നുവെന്ന് മാത്രമല്ല, ആത്മവിശ്വാസത്തോടെ നല്ലൊരു ജീവിതം നയിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്നതിന്റെ തെളിവാണ് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ മഹത്തായ വിജയമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-

“चित्तप्रशमनोपायो योग इत्यभिधीयते। प्राणस्पन्दनिरोधो वा द्वेधा योगस्य धारणा॥”

മനസ്സിനെ പൂർണ്ണമായും ശാന്തമാക്കാനും നിശബ്ദമാക്കാനുമുള്ള മാർഗ്ഗമാണ് യോഗയെന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി യോഗയുടെ രണ്ട് പ്രധാന രീതികൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു, മനസ്സിനെ ശാന്തമാക്കലും ശ്വാസഗതി നിയന്ത്രിക്കലും.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;

“अंतर्राष्ट्रीय योग दिवस की बड़ी सफलता इस बात का प्रमाण है कि योग न केवल दुनियाभर में करोड़ों लोगों को शारीरिक रूप से स्वस्थ बना रहा है, बल्कि उन्हें आत्मविश्वास के साथ सकारात्मक जीवन जीने के लिए प्रेरित भी कर रहा है।

चित्तप्रशमनोपायो योग इत्यभिधीयते। प्राणस्पन्दनिरोधो वा द्वेधा योगस्य धारणा॥”

***

NK