Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യോഗയെയും ആരോഗ്യകരമായ വാർദ്ധക്യത്തെയും കുറിച്ചുള്ള ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഉപരാഷ്ട്രപതി തിരു സി. പി. രാധാകൃഷ്ണൻ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

യോഗയെക്കുറിച്ചും മനുഷ്യന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും അത് ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ചും ലേഖനം പ്രതിപാദിക്കുന്നു. ഈ വർഷത്തെ പ്രമേയമായ “ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ” എന്നതിനെ പരാമർശിച്ചുകൊണ്ട്, വ്യക്തിപരമായ അനുഭവങ്ങൾ ഉൾക്കൊണ്ട്, മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ രീതിയിൽ യോഗാഭ്യാസങ്ങൾ ലളിതവും എളുപ്പത്തിൽ ചെയ്യാവുന്നതുമായ പ്രോട്ടോക്കോളുകളായി ചിന്തോദ്ധീപകമായി  രൂപപ്പെടുത്തിയിട്ടുണ്ടെന്ന് അത് വെളിവാക്കുന്നു 

യോഗ ലോകത്തിന് ഇന്ത്യ നൽകിയ സമ്മാനമാണെന്ന് എടുത്തുപറയുന്ന ലേഖനം, യോഗയെ ആജീവനാന്ത സാംസ്കാരിക-ആരോഗ്യ ശീലമായി സ്വീകരിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു;

“അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി തിരു @CPR_VP യോഗയെക്കുറിച്ചും മനുഷ്യന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും അത് ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. ഈ വർഷത്തെ പ്രമേയമായ “ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ” എന്നതിനെ പരാമർശിച്ചുകൊണ്ട്, വ്യക്തിപരമായ അനുഭവങ്ങളിൽ നിന്ന് ഉൾക്കൊണ്ട്, മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ രീതിയിൽ യോഗാഭ്യാസങ്ങൾ ലളിതവും എളുപ്പത്തിൽ ചെയ്യാവുന്നതുമായ പ്രോട്ടോക്കോളുകളായി രൂപപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. 

യോഗ ലോകത്തിന് ഇന്ത്യ നൽകിയ സമ്മാനമാണെന്ന് എടുത്തുപറയുന്ന അദ്ദേഹം, യോഗയെ ആജീവനാന്ത സാംസ്കാരിക-ആരോഗ്യ ശീലമായി സ്വീകരിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.”

 

-SK-