പിഎം ഇന്ത്യ
രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ മാല്പുസര അവികനഗറില് സെന്ട്രവല് ഷീപ്പ് ആന്ഡ്െ വൂള്‍ റിസര്‍ച്ച് ഇന്സ്റ്റി റ്റ്യൂട്ടി(സി.എസ്.ഡബ്ല്യു.ആര്.ഐ.)ന്റെ കൈവശമുള്ള 50 ഏക്കര്‍ ഭൂമി വെറ്ററിനറി സര്വകകലാശാലയ്ക്കു കീഴില്‍ പരിശീലന, ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനായി രാജസ്ഥാന് ഗവണ്മെരന്റിനു കൈമാറാനുള്ള തീരുമാനത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നല കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കിാ. ബിക്കാനീറിലുള്ള രാജസ്ഥാന് യൂനിവേഴ്സിറ്റി ഓഫ് വെറ്ററിനറി ആന്ഡ്് ആനിമല്‍ സയന്സനസിനു കൈമാറുന്ന സ്ഥലത്ത് വെറ്ററിനറി യൂനിവേഴ്സിറ്റി ട്രെയിനിങ് ആന്ഡ്ര റിസര്‍ച്ച് സെന്ററാണു സ്ഥാപിക്കുക.
ഭൂമി മറ്റാവശ്യങ്ങള്ക്കുട വിനിയോഗിക്കരുതെന്ന വ്യവസ്ഥയോടെയായിരിക്കും കൈമാറ്റം. പരിശീലനകേന്ദ്രം ഭാവിയില്‍ വേണ്ടെന്നുവെക്കുന്ന പക്ഷം സ്ഥലം സി.എസ്.ഡബ്ല്യു.ആര്.ഐയെ തിരികെ ഏല്പിേക്കണം.
കേന്ദ്രം പ്രവര്ത്തനനക്ഷമമാകുന്നതോടെ ഗ്രാമീണമേഖലയില്‍ അധിവസിക്കുന്നവര്‍ക്കു പരിശീലനം നല്കാ്ന് സാധിക്കും. വെറ്ററിനറി സര്വതകലാശാലയും സിഎസ്.ഡബ്ല്യു.ആര്.ഐയുമായുള്ള ബന്ധം മെച്ചപ്പെടുന്നതിനും ഇതു സഹായകമാകും.