പിഎം ഇന്ത്യ
ആദരണീയനായ ചെയര്‍മാന്‍
ബഹുമാന്യ സഭ,
ഇവിടെ നിന്നും നേടിയ പരിചയസമ്പന്നതയിലൂടെ നമ്മുടെ ചില സഹപ്രവര്‍ത്തകര്‍ സാമൂഹിക പ്രവര്‍ത്തനത്തിലുള്ള തങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്ന് എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. ഈ സഭയില്‍ നിന്നും വിരമിക്കുന്ന ഓരോ ബഹുമാന്യരായ അംഗങ്ങളും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, തങ്ങളുടേതയായ പ്രാധാന്യവുമുണ്ട്. ഈ സഭയിലെ അംഗങ്ങളായിരുന്നപ്പോള്‍ രാജ്യത്തിന്റെ ഭാവി തിളക്കമുള്ളതാക്കുന്നതിനായി അവര്‍ ഓരോരുത്തരും നടത്തിയ സാദ്ധ്യമായ പ്രവര്‍ത്തനങ്ങളെ ഒരിക്കലും രാജ്യം മറക്കില്ല.
നിങ്ങള്‍ നല്‍കിയ മികച്ച സേവനത്തിന് ഞാന്‍ നിങ്ങളെയെല്ലാം അഭിനന്ദിക്കുകയും നിങ്ങളുടെ നല്ല ഭാവിക്കായി ശുഭാംശംസകള്‍ നേരുകയും ചെയ്യുന്നു.
ജീവിതത്തിലെ പരിചയം ഈ സഭയുടെ മൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി വിനിയോഗിച്ച മുതിര്‍ന്ന അംഗങ്ങളുടേതാണ് ഈ സഭ.
ഈ മുതിര്‍ന്നവരുടെ സഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ സാമൂഹികജീവിതത്തിലെ പ്രതീക്ഷകളും അഭിലാഷങ്ങളും പക്ഷപാതമില്ലാതെ തൂക്കിനോക്കി സമുഹത്തിന്റെ ഭാവിക്ക് നല്ലത് ഏത്, ചീത്തയേതെന്ന് മനസിലാക്കാന്‍ കഴിവുള്ളവരാണ്.
അതുകൊണ്ടുതന്നെ ഇവിടെ പറയുന്നതിനെല്ലാം സുപ്രധാന മൂല്യമുണ്ട്. അവയ്ക്ക് പ്രത്യേക പ്രാധാന്യവുമുണ്ട്. നമ്മുടെ നയരൂപീകരണത്തില്‍ ആ പ്രാധാന്യം വളരെ സുപ്രധാന പങ്കും വഹിക്കുന്നുണ്ട്.
നമുക്കിടയില്‍ സ്വന്തം ജീവിതം ഒരു യോഗിയെപ്പോലെ ജീവിക്കുകയും അതിന് പുറമെ ജീവിതത്തില്‍ പ്രൊഫഷണലിസം സൂക്ഷിക്കുകയും ചെയ്ത ബഹുമാന്യനായ പരാശരന്‍ജിയെപ്പോലുള്ള അതികായന്മാരുണ്ട്. അത്തരത്തിലുള്ള അംഗങ്ങള്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു, ഇനി ഈ സഭയിലൂടെ നമുക്ക് അവരില്‍ നിന്നുള്ള ഒരു ഗുണവും ലഭിക്കില്ല.
ഇന്ത്യയുടെ അഭിമാനമായ രണ്ടു കളിക്കാരാണ് ശ്രീമാന്‍ ദീലീപ്ജിയും സച്ചിന്‍ജിയും ഇനി ഈ കളിക്കാരും വരും ദിവസങ്ങളില്‍ നമ്മളോടൊപ്പം ഉണ്ടാവില്ല. നമുക്ക് അവരില്‍ നിന്നും ഈ സഭയിലൂടെ ഗുണങ്ങളൊന്നും ലഭിക്കില്ല.
ജനങ്ങള്‍ എല്ലായ്‌പ്പോഴും പ്രൊഫസര്‍ കുര്യന്‍ സാഹിബിനെ ഓര്‍ക്കും. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ചിരിച്ചുകൊണ്ട് പറയണം എന്ന് അത് നമ്മെ പഠിപ്പിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ സവിശേഷ കഴിവായിരുന്നു. അതുകൊണ്ടുതന്നെ പ്രതിസന്ധിയുടെ സമയത്തും സഭ സാധാരണ നിലയില്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് സുപ്രധാനമാണ്.
നമുക്കിടയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പശ്ചാത്തലമില്ലാത്തവര്‍ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ ആശയവുമായി ബന്ധമില്ലാത്തവര്‍ വളരെ കുറച്ചേയുള്ളുവെന്നത് സത്യമാണ്. മിക്കവാറും നമുക്കെല്ലാവര്‍ക്കും ഒരു തരത്തില്‍ അലെങ്കില്‍ മറ്റൊരുതരത്തില്‍ ചില പശ്ചാത്തലമുണ്ട്. അതുകൊണ്ടുതന്നെ നാം നമ്മുടെ വീക്ഷണങ്ങള്‍ ഇവിടെ സ്ഥാപിക്കാന്‍ പരിശ്രമിക്കും. അത് സ്വാഭാവികമായ കാര്യമാണ്.
എന്നാല്‍ ലോക് സഭയില്‍ എന്ത് സംഭവിക്കുന്നുവോ അത് രാജ്യസഭയിലും സംഭവിക്കേണ്ട ആവശ്യമില്ലെന്ന പ്രതീക്ഷയും ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ഓരോരുത്തരും തങ്ങളുടെ പങ്ക് ശരിയായി വഹിച്ചിട്ടുണ്ട്. എന്തെന്നാല്‍ മുതിര്‍ന്നവരുടെ ഈ സഭയ്ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്.
ഇത് അവസാന സമ്മേളനമായിരിക്കുമ്പോള്‍ നമുക്കിയിടയിലുള്ള മിക്കവാറും ആളുകള്‍ ഞാന്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കും, ഞാന്‍ ഒരു ചരിത്രപരമായ പ്രസംഗം നടത്തി വിരമിക്കുന്നതിനായി ഇങ്ങനെയുള്ള തയാറെടുപ്പുകള്‍ നടത്തും, രാജ്യത്തിന്റെ ചില സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ സംഭാവനകള്‍ നല്‍കുന്നതിനായി ഞാന്‍ ഈ വീക്ഷണങ്ങള്‍ മുന്നോട്ടുവച്ചിട്ട് വിരമിക്കും, എന്ന തരത്തില്‍ ചില തയാറെടുപ്പുകള്‍ നടത്തിയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ വിരമിക്കല്‍ വേളയില്‍ നിങ്ങള്‍ക്ക് അത്തരത്തിലുള്ള അവസരം ലഭിച്ചില്ല. അത് മറുവശത്തിന്റെ മാത്രം ഉത്തരവാദിത്വമല്ല, നിങ്ങളെല്ലാം ഇങ്ങനെ വിരമിക്കേണ്ടിവരുന്നതിന്റെ ഉത്തരവാദിത്വം നമ്മുക്കെല്ലാവര്‍ക്കുമുണ്ട്.
വിരമിക്കുന്നസമയത്ത് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനത്തിനായി പങ്കുവഹിച്ചിട്ട് വിരമിക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ? വിരമിക്കുന്ന സമയത്ത് ചില നല്ല പാരമ്പര്യം പിന്നിലുപക്ഷേിച്ച് പോകുന്നതിനുള്ള അവസരം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ? എന്നാല്‍ അത് നല്ലതും നിങ്ങളിലുള്ള പ്രത്യേക ഉത്തരവാദിത്വബോധമുണ്ടെന്നതിന്റെയും സൂചനയുമാണ്.
എന്നാല്‍ സഭയിലെ അവസ്ഥമൂലം നിങ്ങള്‍ക്ക് ആ അവസരം നിഷേധിക്കപ്പെട്ടു. ഇന്നലെ അത് കണ്ടു, ഇന്നും ആ അവസരം നഷ്ടപ്പെട്ടു. എന്നാല്‍ ആദരണീയനായ സഭാദ്ധ്യക്ഷന്‍ വളരെ കഠിനമായി പ്രയത്‌നിച്ചു, എല്ലാവരെയും സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹം ഓരോരുത്തരേയും വെവ്വേറെ പരിഗണിച്ചു. ശ്രീമാന്‍ വിജയ്ജിയും ഇടപെട്ടു.
ഒടുവില്‍ ഇന്ന് വിരമിക്കുന്ന അംഗങ്ങള്‍ക്കെല്ലാം അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചു. എന്നാലും വിരമിക്കുന്ന അവസര ത്തില്‍ ചരിത്രം എന്നും ഓര്‍മ്മിച്ചുവയ്ക്കുന്ന വളരെ പ്രധാനപ്പെട്ട തീരുമാനത്തിന് വേണ്ട സംഭാവന ചെയ്യാനുള്ള അവസരം നിങ്ങള്‍ക്ക് നഷ്ടമായി. നിങ്ങളുടെ കാലയളവില്‍ നിങ്ങള്‍ക്ക് ആ അവസരം ലഭിച്ചിട്ടുണ്ട്, നിങ്ങള്‍ വിനിയോഗിച്ചിട്ടുമുണ്ട്. എന്നാല്‍ അവസാന അവസരം നഷ്ടമായി.
മുത്തലാഖ് പോലുള്ള ഇന്ത്യന്‍ ചരിത്രത്തില്‍ വളരെ സുപ്രധാനമായ പങ്ക് വഹിക്കാന്‍ പോകുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ വരും ദിവസങ്ങളില്‍ തീരുമാനം എടുക്കാനുള്ള അവസരം നിങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കും. എന്നാല്‍ ഇന്ന് വിരമിച്ച് പോകുന്നവര്‍ക്ക് ഈ ചരിത്രപരമായ തീരുമാനം എടുക്കല്‍ നിഷേധിക്കപ്പെടും. ഇതില്‍ നിങ്ങള്‍ക്ക് കുറച്ച് വേദനയുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് നടന്നില്ലെങ്കില്‍ അടുത്ത പത്തോ, ഇരുപതോ, ഇരുപത്തഞ്ചോ വര്‍ഷങ്ങളില്‍ ഇത് തീര്‍ച്ചയായും ഇവിടെയുണ്ടാകുമായിരിക്കും. ഇക്കാര്യങ്ങളൊക്കെ പൂര്‍ത്തിയാക്കിയാല്‍ അത് നല്ലതായിരിക്കും.
വിരമിക്കുന്ന എല്ലാ അംഗങ്ങള്‍ക്കും ഒരിക്കല്‍ കൂടി എന്റെ ശുഭാംശസകള്‍. നിങ്ങളുടെ ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് നിങ്ങളോട് പറയാനുള്ള ഒരു കാര്യം ഈ സഭയുടെ വാതിലുകള്‍ നിങ്ങള്‍ക്കായി അടഞ്ഞുപോയെന്ന് കരുതരുത്. നിങ്ങള്‍ക്ക് മുന്നില്‍ ഈ സഭയുടെ വാതിലുകള്‍ സമ്പൂര്‍ണ്ണമായി അടഞ്ഞുപോയെന്ന് നിങ്ങള്‍ കരുതരുത്. ഈ വളപ്പിന്റെ വാതിലുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുകിടക്കും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വാതില്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിരിക്കും.
രാജ്യതാല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഏന്തെങ്കിലും ആശയം നിങ്ങള്‍ക്കുണ്ടായാല്‍ എപ്പോഴായാലും ഞാന്‍ സ്വാഗതം ചെയ്യുന്നു. നിങ്ങളെ ശ്രവിക്കാന്‍ എനിക്ക് സന്തോഷമേയുള്ളു. നിങ്ങളെ മനസിലാക്കാന്‍ എനിക്ക് സന്തോഷമേയുള്ളു. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ ആശയങ്ങളെയും സംഭാവനകളെയും മുന്നോട്ടുകൊണ്ടുപോകുന്നതിന് ഞാന്‍ തീര്‍ച്ചയായും പരിശ്രമിക്കും.
ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എന്റെ നന്ദിയും ശുഭാംശസകളും അറിയിക്കുന്നു.
****
We bid farewell to some of our MP colleagues in the Rajya Sabha. They have contributed significantly to Parliament and we have all gained from their experience and insight: PM @narendramodi in the Rajya Sabha
— PMO India (@PMOIndia) March 28, 2018
The Rajya Sabha is a distinguished House, with eminent members serving here. This House plays a vital role in our democracy: PM @narendramodi https://t.co/0Tbiv8imV6
— PMO India (@PMOIndia) March 28, 2018
We will always remember the distinguished work of Parasaran Ji. Who can forget the manner in which Professor Kurien has contributed to the Rajya Sabha: PM @narendramodi in the Rajya Sabha
— PMO India (@PMOIndia) March 28, 2018
We will always remember the distinguished work of Parasaran Ji. Who can forget the manner in which Professor Kurien has contributed to the Rajya Sabha: PM @narendramodi in the Rajya Sabha
— PMO India (@PMOIndia) March 28, 2018