പിഎം ഇന്ത്യ
രാജ്യാന്തര കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഗൗരവമേറിയ ആസൂത്രിത കുറ്റകൃത്യങ്ങളെ നേരിടുന്നതിനുമായി സഹകരിക്കാനായുള്ള ഇന്ത്യയും ബ്രിട്ടനും വടക്കന്‍ അയര്‍ലന്റുമായുള്ള ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
കുറ്റകൃത്യങ്ങളുടെ അന്വേഷണവും വിചാരണയും സംബന്ധിച്ചും പണമിടപാട് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കൈമാറ്റം ചെയ്യപ്പെട്ട ഇനങ്ങളും തീവ്രവാദ ഫണ്ടുകളും കണ്ടുകെട്ടുന്നതും പിടിച്ചുവെക്കുന്നതും സംബന്ധിച്ചും ഇന്ത്യയും ബ്രിട്ടനും 1995ല്‍ കരാര്‍ ഒപ്പിട്ടിരുന്നു. രാജ്യാന്തര കുറ്റകൃത്യങ്ങളെയും ഗൗരവമേറിയ ആസൂത്രിത കുറ്റകൃത്യങ്ങളെയും നേരിടുന്നതിനായി സഹകരണം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഇരു രാഷ്ട്രങ്ങളും കരുതുന്നു. പരസ്പരം ഗുണകരമായിത്തീരുന്ന വിധം സുരക്ഷാരംഗത്തുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ധാരണാപത്രം സഹായകമാകും.