Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അവരോടൊപ്പം ഒഡീഷയിലെ പഹാഡ്പൂർ ഗ്രാമം സന്ദർശിച്ചു

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അവരോടൊപ്പം ഒഡീഷയിലെ പഹാഡ്പൂർ ഗ്രാമം സന്ദർശിച്ചു


രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ജന്മദിനത്തിൽ അവരോടൊപ്പം ഒഡീഷയിലെ പഹാഡ്പൂർ ഗ്രാമത്തിൽ എത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പഹാഡ്പൂർ രാഷ്ട്രപതിയുടെ സ്വന്തം ഗ്രാമമാണെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, അവർ ചെയ്ത പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ പ്രചോദനാത്മകമാണെന്നും കൂട്ടിച്ചേർത്തു.

രാഷ്ട്രപതിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ശ്രീ മോദി പ്രാർത്ഥിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“രാഷ്ട്രപതി ജിയോടൊപ്പം ഒഡീഷയിലെ പഹാഡ്പൂർ ഗ്രാമത്തിൽ വരാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കരുതുന്നു, അതും അവരുടെ ജന്മദിനത്തിൽ തന്നെ. ഇത് അവരുടെ സ്വന്തം ഗ്രാമമാണ്, അവർ ചെയ്ത പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ പ്രചോദനാത്മകമാണ്.

അവരുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.”

-NK-