Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റായ്ബറേലി എന്‍.ടി.പി.സി പ്ലാന്റിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി


ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍.ടി.പി.സി) പ്ലാന്റിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

‘റായ്ബറേലിയെ എന്‍.ടി.പി.സി പ്ലാന്റിലുണ്ടായ അപകടം അത്യധികം വേദനിപ്പിച്ചു. എന്റെ ചിന്തകള്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളോടൊപ്പമുണ്ട്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. സാധാരണനില പുനസ്ഥാപിക്കപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുന്നുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.