Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റിയോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ കായികതാരങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി, ഫോട്ടോ എടുത്തു, ട്വിറ്ററില്‍ ഓരോരുത്തര്‍ക്കും പ്രോത്സാഹനമേകി

റിയോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ കായികതാരങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി, ഫോട്ടോ എടുത്തു, ട്വിറ്ററില്‍ ഓരോരുത്തര്‍ക്കും പ്രോത്സാഹനമേകി


സമാനതയില്ലാത്തതും ഒരുപക്ഷേ മുന്‍പ് ഉണ്ടാകാത്ത വിധത്തിലും, ആസന്നമായ റിയോ ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധികരിക്കുന്ന അറുപതിലേറെ കായിക താരങ്ങളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി
ഇന്ന് ആശയവിനിമയം നടത്തി.

അവര്‍ ഓരോരുത്തരോടും പ്രധാനമന്ത്രി പ്രോത്സാഹജനകമായ വാക്കുകള്‍ പറഞ്ഞു. നിരവധി കായിക താരങ്ങളുമായി അനൌപചാരിക സംഭാഷണം നടത്തിയ പ്രധാനമന്ത്രി സെല്‍ഫികള്‍ എടുക്കാനും നിന്ന് കൊടുത്തു.

പിന്നീട് ഓരോ കായികതാരത്തോടൊപ്പമുള്ള തന്‍റെ ചിത്രങ്ങളും അവരോട് പറഞ്ഞ പ്രോത്സാഹജനകമായ വാക്കുകളും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്ക് വച്ചു.

പ്രധാനമന്ത്രിയുടെ ഈ നടപടിയെ അഭിനന്ദിച്ച നിരവധി കായിക താരങ്ങള്‍ അദ്ദേഹത്തോടൊപ്പമെടുത്ത തങ്ങളുടെ സ്വന്തം സെല്‍ഫികളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വച്ചു. അവരില്‍ ചിലരുടെ ട്വീറ്റുകള്‍, ബോക്സിംഗ് താരം മനോജ് കുമാര്‍, ഗുസ്തി താരം യോഗേശ്വര്‍ ദത്ത് എന്നിവരുടേതുള്‍പ്പെടെ പ്രധാനമന്ത്രി റീ ട്വീറ്റ് ചെയ്തു.