Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലിച്ചെൻസ്റ്റീൻ കിരീടാവകാശി പ്രിൻസ് അലോയിസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ലിച്ചെൻസ്റ്റീൻ കിരീടാവകാശി പ്രിൻസ് അലോയിസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലിച്ചെൻസ്റ്റീൻ കിരീടാവകാശി ഹിസ് സെറീൻ ഹൈനസ് പ്രിൻസ് അലോയിസുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ-ലിച്ചെൻസ്റ്റീൻ ബന്ധം ശക്തിപ്പെടുത്തുന്നതിനായി വിവിധ മേഖലകളെക്കുറിച്ച് വിപുലമായ ചർച്ചകൾ നടത്തിയതായി ശ്രീ മോദി പറഞ്ഞു.

ആദ്യ വർഷം പൂർത്തിയാക്കിയ ഇന്ത്യ-യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (EFTA) വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാറിനു (TEPA) കീഴിലുള്ള പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. നിക്ഷേപ പ്രവാഹം വർധിപ്പിക്കുന്നതിനും സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള സാധ്യതകളും അവർ ചർച്ച ചെയ്തു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്:

“ലിച്ചെൻസ്റ്റീൻ കിരീടാവകാശി ഹിസ് സെറീൻ ഹൈനസ് പ്രിൻസ് അലോയിസുമായി മികച്ച കൂടിക്കാഴ്ച നടത്തി.

വിവിധ മേഖലകളിലായി ഇന്ത്യ-ലിച്ചെൻസ്റ്റീൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വിപുലമായ ചർച്ചകൾ നടത്തി.

ചരിത്രപ്രധാനമായ ഇന്ത്യ-യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (EFTA) വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാറിനു (TEPA) കീഴിലുള്ള പുരോഗതി ഞങ്ങൾ വിലയിരുത്തി. കരാർ ആദ്യ വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ, കൂടുതൽ നിക്ഷേപത്തിനും സാമ്പത്തിക സഹകരണത്തിനുമുള്ള സാധ്യതകളും ചർച്ച ചെയ്തു.”

***

SK