Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോകകപ്പ് വിജയത്തിൽ ഇന്ത്യൻ സ്ക്വാഷ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


2025 ലെ എസ്‌ഡിഎടി സ്ക്വാഷ് ലോകകപ്പിൽ ആദ്യമായി ലോകകപ്പ് കിരീടം നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ സ്ക്വാഷ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ജോഷ്‌ന ചിന്നപ്പ, അഭയ് സിംഗ്, വേലവൻ സെന്തിൽ കുമാർ, അനഹത് സിംഗ് എന്നിവരുടെ അസാധാരണ പ്രകടനത്തെ ശ്രീ മോദി പ്രശംസിച്ചു, അവരുടെ സമർപ്പണവും അച്ചടക്കവും ദൃഢനിശ്ചയവും രാജ്യത്തിന് വളരെയധികം അഭിമാനം കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സുപ്രധാന  നേട്ടം ആഗോളതലത്തിൽ ഇന്ത്യൻ കായികരംഗത്തിന്റെ വളർന്നുവരുന്ന ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ വിജയം രാജ്യത്തുടനീളമുള്ള എണ്ണമറ്റ യുവ അത്‌ലറ്റുകൾക്ക് പ്രചോദനമാകുമെന്നും ഇന്ത്യയിലെ യുവാക്കൾക്കിടയിൽ സ്ക്വാഷിന്റെ ജനപ്രീതി കൂടുതൽ വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

‘എക്സ്’ൽ ശ്രീ മോദി കുറിച്ചു :

“2025 ലെ എസ്‌ഡി‌എടി സ്ക്വാഷ് ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് ആദ്യമായി ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ സ്ക്വാഷ് ടീമിന് അഭിനന്ദനങ്ങൾ!

ജോഷ്‌ന ചിന്നപ്പ, അഭയ് സിംഗ്, വേലവൻ സെന്തിൽ കുമാർ, അനഹത് സിംഗ് എന്നിവർ അതിശയകരമായ സമർപ്പണവും ദൃഢനിശ്ചയവും പ്രകടിപ്പിച്ചിട്ടുണ്ട്. അവരുടെ വിജയം രാജ്യത്തെ മുഴുവൻ അഭിമാനഭരിതമാക്കി. ഈ വിജയം നമ്മുടെ യുവാക്കൾക്കിടയിൽ സ്ക്വാഷിന്റെ ജനപ്രീതി വർദ്ധിപ്പിക്കും.

@joshnachinappa

@abhaysinghk98

@Anahat_Singh13”

***

NK