പിഎം ഇന്ത്യ
ലോകമാന്യ തിലകിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു ഉന്നത വ്യക്തിത്വമെന്ന നിലയിൽ, ലോകമാന്യ തിലക് ദേശീയ ബോധം ഉണർത്തുകയും ജനസേവനത്തിനായി സ്വയം സമർപ്പിക്കാൻ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ സംസ്കാരം ജനകീയമാക്കുന്നതിനും സാഹോദര്യ മനോഭാവം വളർത്തുന്നതിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഒരുപോലെ പ്രചോദനാത്മകമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. അദ്ദേഹത്തിന്റെ എഴുത്തുകൾ ജനങ്ങൾക്ക് പുതിയ ആത്മവിശ്വാസം നൽകുകയും അഭിമാനബോധം വളർത്തുകയും ചെയ്തതായി ശ്രീ മോദി നിരീക്ഷിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:
“ലോകമാന്യ തിലകിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമം. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ഉന്നത വ്യക്തിത്വമായ അദ്ദേഹം ദേശീയ ബോധം ഉണർത്തുകയും ജനസേവനത്തിനായി സ്വയം സമർപ്പിക്കാൻ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തു. നമ്മുടെ സംസ്കാരം ജനകീയമാക്കുന്നതിനും സാഹോദര്യ മനോഭാവം വളർത്തുന്നതിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഒരുപോലെ പ്രചോദനാത്മകമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകൾ ജനങ്ങൾക്ക് പുതിയ ആത്മവിശ്വാസം നൽകുകയും അഭിമാനബോധം വളർത്തുകയും ചെയ്തു.”
Tributes to Lokmanya Tilak on his birth anniversary. A towering figure of India’s freedom struggle, he awakened the spirit of nationalism and inspired generations to dedicate themselves to the service of people. Equally inspiring were his efforts to make our culture popular and…
— Narendra Modi (@narendramodi) July 23, 2026
***
NK