Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക്മാതാ അഹല്യഭായ് ഹോൾക്കറുടെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലിയ‍ർപ്പിച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്മാതാ അഹല്യഭായ് ഹോൾക്കറിൻ്റെ ജന്മവാർഷികദിനത്തിൽ ശ്രദ്ധാഞ്ജലിയ‍ർപ്പിച്ചു.

ലോകമാതാ അഹല്യഭായ് ഹോൾക്കറിന്റെ ജ്ഞാനം, കാരുണ്യം, പൊതുജനക്ഷേമത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയെ രാഷ്ട്രമെങ്ങും ആഴമേറിയ ബഹുമാനത്തോടെയും ആദരവോടെയും ഓർക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

സദ്ഭരണത്തിന്റെയും ദേശസ്‌നേഹത്തിന്റെയും സാംസ്കാരിക അഭിമാനത്തിന്റെയും മാതൃകയായി അവരുടെ ജീവിതം നിലനിൽക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ധീരതയോടെയും ശക്തമായ കർത്തവ്യബോധത്തോടെയുമാണ് അവർ എല്ലായ്പ്പോഴും നമ്മെ നയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവർക്കും നീതിയും ക്ഷേമവും ഉറപ്പാക്കുന്നതിൽ ലോകമാതാ അഹല്യഭായ് ഹോൾക്കർ നൽകിയിട്ടുള്ള സമാനതകളില്ലാത്ത സംഭാവനയെയും രാജ്യത്തുടനീളമുള്ള പുണ്യക്ഷേത്രങ്ങളുടെയും തീർത്ഥാടന കേന്ദ്രങ്ങളുടെയും പുനർനിർമ്മാണത്തിനായുള്ള അവരുടെ പരിശ്രമങ്ങളെയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അവരുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ സാംസ്കാരിക അവബോധത്തെ കൂടുതൽ ശക്തിപ്പെടുത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

സമൂഹത്തിനും സംസ്കാരത്തിനും രാഷ്ട്രനിർമ്മാണത്തിനുമുള്ള ലോക്മാതാ അഹല്യഭായ് ഹോൾക്കറിന്റെ സമർപ്പണം രാജ്യത്തെ എല്ലാ തലമുറകളെയും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി X-ൽ കുറിച്ചു: