Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക കവിതാ ദിനത്തില്‍ കവികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ലോക കവിതാ ദിനത്തില്‍ എല്ലാ കവികളെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ആശയപ്രകാശനത്തിന്റെ ദീപ്തമായ ഈ മാധ്യമത്തെ പ്രചരിപ്പിക്കുന്നതിനായി നടത്തുന്ന പ്രയത്‌നത്തിനു തുടക്കക്കാരും പരിണിതപ്രജ്ഞരുമായ കവികളെ ലോക കവിതാദിനത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു.

ലോകത്താകമാനമുള്ള എണ്ണിയാലൊടുങ്ങാത്തത്ര ജനങ്ങള്‍ക്കു ശബ്ദം പകരുകയും അവരുടെ ആകര്‍ഷകമായ സര്‍ഗാത്മകത പുറത്തുകൊണ്ടുവരികയും ചെയ്യുന്നതാണു കവിത ചൊല്ലുന്ന പാരമ്പര്യം.’, പ്രധാനമന്ത്രി പറഞ്ഞു.