പിഎം ഇന്ത്യ
ലോക പരിസ്ഥിതിദിനം 2018നോട് അനുബന്ധിച്ചു നാളെ ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ആഗോളതല ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിക്കും. ആഘോഷങ്ങളുടെ ഭാഗമായി രാജ്പഥ് മൈതാനത്തു നടക്കുന്ന പ്രദര്‍ശനം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും ചെയ്യും.
പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. 43ാമതായി നടക്കുന്ന ആഘോഷങ്ങള്‍ക്ക് ആതിഥ്യമരുളുന്നത് ഇന്ത്യയാണ്. പരിസ്ഥിതി വകുപ്പു മന്ത്രിമാര്‍, ഐക്യരാഷ്ട്ര സഭാ പ്രതിനിധികള്‍, വിവിധ വ്യവസായ സംഘടനകളിലെ അംഗങ്ങള്‍ തുടങ്ങിയ വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.
ലോക പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥ്യം വഹിക്കാന്‍ അവസരം ലഭിച്ചത് കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യ വഹിക്കുന്ന നേതൃപരമായ സ്ഥാനത്തിനുള്ള അംഗീകാരമാണെന്നു തന്റെ 44ാമതു ‘മന്‍ കീ ബാത്തി’ല്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.