പിഎം ഇന്ത്യ
പരിസ്ഥിതിസംരക്ഷണത്തിൽ അഭിനിവേശമുള്ള എല്ലാവരെയും പ്രശംസിച്ചുകൊണ്ട്, ലോക പരിസ്ഥിതി ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു,
പരിസ്ഥിതിസംരക്ഷണത്തിനും സുസ്ഥിരമായ വളർച്ച മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുന്നതിന് ഈ ദിനം പ്രയോജനകരമാകുന്നുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, കഴിഞ്ഞ ഒരു ദശകത്തിനിടയിൽ പച്ചപ്പ് വർധിപ്പിക്കുന്നതിനും നിരവധി മൃഗങ്ങളുടെ എണ്ണം കൂട്ടുന്നതിനും കാരണമായ ഗവൺമെന്റിന്റെ അനേകം പദ്ധതികളെ ഉയർത്തിക്കാട്ടുകയും ചെയ്തു.
കൂട്ടായ പരിശ്രമങ്ങൾ, ശക്തമായ നയങ്ങൾ, ശാസ്ത്രത്തിലുള്ള വിശ്വാസം, നൂതനാശയങ്ങൾ എന്നിവ പരിസ്ഥിതിയെ എങ്ങനെ ഗണ്യമായി മെച്ചപ്പെടുത്തുന്നുവെന്ന് ഇന്ത്യയിലെ ജനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.
എണ്ണമറ്റ ജീവജാലങ്ങൾക്കും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിലൂടെയുള്ള ഉപജീവനമാർഗ്ഗങ്ങൾക്കും പിന്തുണയേകുന്ന ജൈവവൈവിധ്യത്തിൽ ഇന്ത്യ വളരെയധികം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്, ഹിമപ്പുലികൾ, തേൻ കരടികൾ, ചീറ്റകൾ എന്നിവയ്ക്കായുള്ള സംരക്ഷണ ശ്രമങ്ങൾ വന്യജീവികളെയും ആവാസവ്യവസ്ഥകളെയും വീണ്ടെടുക്കാൻ സുസ്ഥിരമായ പ്രതിബദ്ധത എങ്ങനെ സഹായിക്കുമെന്ന്, പ്രത്യേക ജീവിവർഗ്ഗങ്ങളുടെ വീണ്ടെടുപ്പിൽ കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങളെ എടുത്തുപറഞ്ഞുകൊണ്ട് ശ്രീ മോദി ചൂണ്ടിക്കാട്ടി.
‘ഏക് പേഡ് മാ കേ നാം’ പോലുള്ള പദ്ധതികൾ ഓരോ വർഷവും ഏകദേശം 1.1 ലക്ഷം ഹെക്ടർ വനപ്രദേശം കൂട്ടിച്ചേർക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന തത്വത്തിൽ അധിഷ്ഠിതമായി, മിഷൻ ലൈഫിന്റെ ആത്മാവിലൂടെ കൂടുതൽ വൃത്തിയുള്ളതും ഹരിതാഭമായതും കൂടുതൽ സുസ്ഥിരവുമായ ഒരു ഗ്രഹത്തിനായി ഇന്ത്യ തുടർന്നും പ്രവർത്തിക്കുമെന്ന് ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.
ഈ ആഴത്തിലുള്ള സാംസ്കാരിക ധാർമ്മികത പരമ്പരാഗത ഇന്ത്യൻ ജ്ഞാനത്തിൽ മനോഹരമായി പ്രതിഫലിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പരിസ്ഥിതി പരിപാലനത്തിന്റെ സന്ദേശത്തെ കൂടുതൽ ശക്തമാക്കുന്നതിനായി ഒരു പവിത്രമായ സംസ്കൃത സുഭാഷിതം പങ്കുവെക്കുകയും ചെയ്തു.
എക്സിലെ തുടർച്ചയായ പോസ്റ്റുകളിൽ പ്രധാനമന്ത്രി പങ്കുവെച്ചു:
“എല്ലാവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ. പരിസ്ഥിതി സംരക്ഷണത്തിൽ അതീവ താല്പര്യമുള്ള എല്ലാവരെയും ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായ വളർച്ച മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനുള്ള ഒരു ദിനമാണിത്. കഴിഞ്ഞ ഒരു ദശകത്തിൽ നമ്മുടെ ഗവൺമെന്റ് നടത്തിയ അനേകം ശ്രമങ്ങൾ ഈ ദിശയിലുള്ള നമ്മുടെ പ്രവർത്തനങ്ങളെ എടുത്തുകാണിക്കുന്നു. പച്ചപ്പ് വർധിപ്പിച്ചതും നിരവധി മൃഗങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയും ഇന്ത്യയുടെ സുപ്രധാന വിജയങ്ങളിൽ ചിലതാണ്. കൂട്ടായ പരിശ്രമങ്ങൾ, നയങ്ങൾ, ശാസ്ത്രത്തിലുള്ള വിശ്വാസം, നൂതനാശയങ്ങൾ എന്നിവയ്ക്ക് നമ്മുടെ പരിസ്ഥിതിയെ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് ഇന്ത്യയിലെ ജനങ്ങൾ കാണിച്ചുതന്നിട്ടുണ്ട്.”
Best wishes to everyone on World Environment Day. I would like to applaud all those passionate about environmental conservation. This is a day to reaffirm our commitment to protecting our environment and furthering growth that is sustainable. Numerous efforts by our Government…
— Narendra Modi (@narendramodi) June 5, 2026
“ഇന്ത്യയിലുള്ള നമ്മൾ നമ്മുടെ ജൈവവൈവിധ്യത്തിൽ വളരെയധികം അഭിമാനിക്കുന്നു. നമ്മുടെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ എണ്ണമറ്റ ജീവജാലങ്ങൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും പിന്തുണയേകുന്നു. പ്രത്യേക വീണ്ടെടുപ്പുകൾക്കായുള്ള നമ്മുടെ ശ്രമങ്ങളും ശ്രദ്ധേയമാണ്. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്, ഹിമപ്പുലികൾ, തേൻ കരടികൾ, ചീറ്റകൾ എന്നിവയ്ക്കായുള്ള സംരക്ഷണ ശ്രമങ്ങൾ സുസ്ഥിരമായ പ്രതിജ്ഞാബദ്ധതയ്ക്ക് വന്യജീവികളെയും ആവാസവ്യവസ്ഥകളെയും വീണ്ടെടുക്കാൻ എങ്ങനെ സഹായിക്കുമെന്നതിന്റെ ഒരു നേർക്കാഴ്ച നൽകുന്നു. ‘ഏക് പേഡ് മാ കേ നാം’ പോലുള്ള പദ്ധതികൾ ഓരോ വർഷവും ഏകദേശം 1.19 ലക്ഷം ഹെക്ടർ വനപ്രദേശം കൂട്ടിച്ചേർക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.”
We in India are very proud of our biological diversity. Our diverse ecosystems support countless species and livelihoods. Our efforts in special recovery have also been noteworthy. Conservation efforts for the Great Indian Bustard, snow leopards, sloth bears and Cheetahs have…
— Narendra Modi (@narendramodi) June 5, 2026
“’ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന തത്വത്തിൽ അധിഷ്ഠിതമായി മിഷൻ ലൈഫിന്റെ ആത്മാവിലൂടെ കൂടുതൽ വൃത്തിയുള്ളതും ഹരിതാഭമായതും കൂടുതൽ സുസ്ഥിരവുമായ ഒരു ഗ്രഹത്തിനായി പ്രവർത്തിക്കുന്നത് നമ്മൾ തുടരും.”
Guided by the principle of ‘One Earth, One Family and One Future’, we will continue working towards a cleaner, greener and more sustainable planet through the spirit of Mission LiFE. pic.twitter.com/SRj4Tr5swT
— Narendra Modi (@narendramodi) June 5, 2026
“प्रकृति का संरक्षण केवल एक दायित्व नहीं, बल्कि हमारी संस्कृति और संस्कारों का भी अभिन्न हिस्सा है।
मधु वाता ऋतायते मधु क्षरन्ति सिन्धवः।
माध्वीर्नः सन्त्वोषधीः॥”
നമുക്ക് ചുറ്റുമുള്ള വായു മനോഹരമായും ഗുണകരമായും പ്രവഹിക്കട്ടെ, നദികൾ ജീവദായകവും സമ്പുഷ്ടമായ ജലം പ്രദാനം ചെയ്യട്ടെ, ഔഷധച്ചെടികളും സസ്യങ്ങളും എല്ലാ ജീവജാലങ്ങൾക്കും ആരോഗ്യവും ക്ഷേമവും നൽകട്ടെ.
प्रकृति का संरक्षण केवल एक दायित्व नहीं, बल्कि हमारी संस्कृति और संस्कारों का भी अभिन्न हिस्सा है।
मधु वाता ऋतायते मधु क्षरन्ति सिन्धवः।
माध्वीर्नः सन्त्वोषधीः॥ pic.twitter.com/dFqtF4hSWu
— Narendra Modi (@narendramodi) June 5, 2026
***
NK