പിഎം ഇന്ത്യ
ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 51 കിലോഗ്രാം ബോക്സിംഗിൽ സ്വർണമെഡൽ നേടിയ സാക്ഷിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
സാക്ഷിയുടെ മികച്ച പ്രകടനത്തെയും നിർണ്ണായക വിജയത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.
അവരുടെ തുടർച്ചയായ വിജയങ്ങൾക്ക് ആശംസകൾ നേർന്ന ശ്രീ മോദി, ഭാവിയിൽ അവർ മികച്ച ഉയരങ്ങൾ കീഴടക്കട്ടെയെന്ന് പ്രത്യാശിച്ചു.
ശ്രീ മോദി എക്സിൽ കുറിച്ചു:
“വനിതകളുടെ 51 കിലോഗ്രാം ബോക്സിംഗ് ഇനത്തിൽ സാക്ഷിക്ക് സുവർണ്ണാഭിമാനം! ആധിപത്യം പുലർത്തിയ പ്രകടനത്തിനും നിർണ്ണായക വിജയത്തിനും അവർക്ക് അഭിനന്ദനങ്ങൾ. അവർ ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ!”
#CWG2026”
SK
A prestigious Gold for Sakshi in the Women’s 51 kg Boxing event! Congratulations to her on a commanding performance and a decisive victory. May she continue to scale greater heights!#CWG2026
— Narendra Modi (@narendramodi) August 1, 2026