പിഎം ഇന്ത്യ
ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ 60 കിലോഗ്രാം ബോക്സിംഗ് ഇനത്തിൽ സ്വർണ്ണമെഡൽ നേടിയ പ്രിയ ഘംഗാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഈ വിജയം പ്രിയ ഘംഗാസിന്റെ ശ്രദ്ധേയമായ കഴിവുകളെയും മാനസിക കരുത്തിനെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അവരുടെ ഭാവി ശ്രമങ്ങൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.
ശ്രീ മോദി എക്‌സിൽ കുറിച്ചു;
“വനിതകളുടെ 60 കിലോഗ്രാം ബോക്സിംഗ് ഇനത്തിൽ പ്രിയ ഘംഗാസ് അഭിമാനകരമായ സ്വർണം സ്വന്തമാക്കിയിരിക്കുന്നു! അത് അവരുടെ ശ്രദ്ധേയമായ കഴിവിനെയും മാനസിക കരുത്തിനെയും പ്രതിഫലിപ്പിക്കുന്നു. അഭിനന്ദനങ്ങൾ. വരാനിരിക്കുന്ന എല്ലാ ഉദ്യമങ്ങൾക്കും ആശംസകൾ.”
#CWG2026”
SK
Priya Ghangas brings home a glorious Gold in the Women’s 60 kg Boxing event! It reflects her remarkable skill and mental strength. Congratulations to her. My best wishes for her upcoming endeavours. #CWG2026
— Narendra Modi (@narendramodi) August 1, 2026