Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വനിതകളുടെ 75 കിലോഗ്രാം ബോക്സിംഗിൽ വെള്ളി നേടിയ ലവ്‌ലിന ബോർഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് 2026-ലെ വനിതകളുടെ 75 കിലോഗ്രാം ബോക്‌സിംഗ് ഇനത്തിൽ വെള്ളി മെഡൽ നേടിയ ലവ്‌ലിന ബോർഗോഹെയ്‌നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

മത്സരത്തിലുടനീളം ലവ്‌ലിന ബോർഗോഹെയ്ൻ മികച്ച പ്രകടനം കാഴ്ചവെച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

ഈ നേട്ടത്തിൽ അവരെ അഭിനന്ദിച്ച ശ്രീ മോദി, അവരുടെ സമർപ്പണവും സ്ഥൈര്യവും രാജ്യത്തുടനീളമുള്ള കായികതാരങ്ങൾക്ക് തുടർന്നും പ്രചോദനമാകുമെന്നു കൂട്ടിച്ചേർത്തു.

ശ്രീ മോദി എക്‌സിൽ കുറിച്ചു: 

“വനിതകളുടെ 75 കിലോഗ്രാം ബോക്‌സിംഗ് ഇനത്തിൽ വെള്ളി മെഡൽ നേടിയ ലവ്‌ലിന ബോർഗോഹെയ്‌നിൽ അഭിമാനിക്കുന്നു! മത്സരത്തിലുടനീളം അവർ മികച്ച കഴിവ് പ്രകടിപ്പിച്ചു. അഭിനന്ദനങ്ങൾ. അവരുടെ സമർപ്പണവും സ്ഥൈര്യവും രാജ്യത്തുടനീളമുള്ള കായികതാരങ്ങൾക്ക് തുടർന്നും പ്രചോദനമാകും.”

#CWG2026”

SK