Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വനിതാ ജനപ്രതിനിധികളുടെ ദേശീയസമ്മേളനത്തിന്റെ സമാപനച്ചടങ്ങില് പ്രധാനമന്ത്രി പങ്കെടുത്തു

വനിതാ ജനപ്രതിനിധികളുടെ ദേശീയസമ്മേളനത്തിന്റെ സമാപനച്ചടങ്ങില് പ്രധാനമന്ത്രി പങ്കെടുത്തു


പാര്ലമെന്റ് ഹാളില് നടന്ന വനിതാ ജനപ്രതിനിധികളുടെ ദേശീയസമ്മേളനത്തിന്റെ സമാപനച്ചടങ്ങില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി പ്രസംഗിച്ചു. സ്ത്രീകള് നേതൃത്വം നല്കുന്ന വികസനത്തിന്റെ പ്രസക്തിക്കാണ് അദ്ദേഹം തന്റെ വാക്കുകളില് ഊന്നല് നല്കിയത്.

വനിതാവികസനത്തിനപ്പുറം വനിതകള് നയിക്കുന്ന വികസനത്തെക്കുറിച്ചു നാം ചിന്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചതിനു സ്പീക്കര് ശ്രീമതി. സുമിത്രാ മഹാജനെ അദ്ദേഹം അഭിനന്ദിച്ചു. ഇത്തരം പരിപാടികളില്നിന്നു നേരിട്ടു ലഭിക്കുന്ന അറിവിനപ്പുറം പ്രതിനിധികള് പരസ്പരം അനൗദ്യോഗികമായി പങ്കുവെക്കുന്ന വിവരങ്ങളും വളരെ ഗുണകരമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഒരേ സമയം ഒന്നിലധികം കാര്യങ്ങള് ചെയ്യുകയെന്ന ആധുനികകാല മാനേജ്മെന്റ് ആശയം സ്ത്രീകള്ക്കു പ്രകൃത്യാ ഉണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.

തങ്ങളുടെ മണ്ഡലത്തിലെ പ്രവര്ത്തനങ്ങള്ക്കായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന് വനിതാജനപ്രതിനിധികളെ അദ്ദേഹം ആഹ്വാനം ചെയ്തു. ഇക്കാര്യത്തില് തനിക്കു വ്യക്തിപരമായുള്ള അനുഭവം വിശദീകരിച്ചു ശ്രീ. നരേന്ദ്ര മോദി മൈഗവിലൂടെയും നരേന്ദ്ര മോദി ആപ്പിലൂടെയും ലഭിക്കുന്ന ആശയങ്ങളെയും കാഴ്ചപ്പാടുകളെയും കുറിച്ചും സംസാരിച്ചു.