Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വരിഷ്ഠ പെന്‍ഷന്‍ ബീമാ പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം


2003 ജൂലൈ 14-ന് തുടക്കമിട്ട വരിഷ്ഠ പെന്‍ഷന്‍ ബീമാ യോജന (വി.പി.ബി.വൈ) 2003-നും, 2014 ഓഗസ്റ്റ് 14-ന് ആരംഭിച്ച വരിഷ്ഠ പെന്‍ഷന്‍ ബീമാ യോജന (വി.പി.ബി.വൈ) 2014-നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2003-04 മുതല്‍ 2014-15 വരെ വി.പി.ബി.വൈ 2003-ന് എല്‍.ഐ.സി.ക്ക് നല്‍കിയ സബ്‌സിഡി തുക ഉള്‍പ്പെടെയുള്ള ചെലവും, 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ ഈ രണ്ട് പദ്ധതികള്‍ക്കും വേണ്ടിവരുന്ന ചെലവും മന്ത്രിസഭ അംഗീകരിച്ചു.

ഈ രണ്ട് പദ്ധതികളും എല്‍.ഐ.സി. മുഖേനയാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയിലെ നിക്ഷേപത്തില്‍ നിന്ന് എല്‍.ഐ.സി.ക്കുള്ള യഥാര്‍ത്ഥ ആദായവും ഗവണ്‍മെന്റ് ഉറപ്പ് നല്‍കിയിട്ടുള്ള തുകയും തമ്മിലുള്ള വ്യത്യാസമാണ് എല്‍.ഐ.സി.ക്ക് സബ്‌സിഡിയായി നല്‍കുന്നത്.

വരിസംഖ്യയ്ക്ക് ആനുപാതികമായി മുതിര്‍ന്ന പൗരന്മാര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പു നല്‍കുന്ന പദ്ധതികളാണ് ഇവ. പദ്ധതിയില്‍ വരിസംഖ്യ അടയ്ക്കുന്ന അന്നുമുതല്‍ വരിക്കാരന്‍ മരിക്കുന്നതുവരെ പെന്‍ഷന്‍ ലഭിക്കും. മരണശേഷം ഈ തുക അവകാശിക്ക് നല്‍കും.

വി.പി.ബി.വൈ 2003-ഉം, വി.പി.ബി.വൈ 2014-ഉം കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. 2016 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 3,17,991 പേര്‍ക്ക് വി.പി.ബി.വൈ 2014 -ന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. 2,84,699 പേര്‍ക്ക് വി.പി.ബി.വൈ 2003-ന്റെ പ്രയോജനം സിദ്ധിച്ചിട്ടുണ്ട്.