പിഎം ഇന്ത്യ
ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമം 2014ലെ വ്യവസ്ഥകള്‍ പ്രകാരം വിജയവാഡ വിമാനത്താവളത്തെ രാജ്യാന്തര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു.
സംസ്ഥാന തലസ്ഥാനവുമായി ബന്ധപ്പെടാനുള്ള സാധ്യതകള്‍ ഇതോടെ വര്‍ധിക്കും.
ഒപ്പം വിമാനയാത്രക്കാര്‍ക്കു മല്‍സരക്ഷമമായ നിരക്കുകളില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുകയും രാജ്യാന്തര യാത്രക്കാരുടെ എണ്ണവും ചരക്കുനീക്കത്തിന്റെ തോതും വര്‍ധിക്കുന്നതിലൂടെ ആന്ധ്രാപ്രദേശിലെ ആഭ്യന്തര, വിദേശ വിനോദസഞ്ചാരത്തിനും സാമൂഹ്യ, സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രോത്സാഹനം പകരുകയും ചെയ്യും.