Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിദേശ ഇന്ത്യക്കാരുടെ ഇന്ത്യാ വികസന ഫൗണ്ടേഷന്‍ അടച്ചുപൂട്ടുന്നതിനു മന്ത്രിസഭ അംഗീകാരം നല്‍കി


ശുചിയായ ഗംഗയ്ക്കായുള്ള ദേശീയ ദൗത്യം, സ്വച്ഛ് ഭാരത് ദൗത്യം തുടങ്ങിയ ഇന്ത്യാ ഗവണ്‍മെന്റിന്റെ മുന്‍നിര പദ്ധതികളില്‍ വിദേശ ഇന്ത്യക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വിദേശ ഇന്ത്യക്കാര്‍ക്കായുള്ള ഇന്ത്യ വികസന ഫൗണ്ടേഷന്‍ (ഐ.ഡി.എഫ്.-ഒ.ഐ.) അടച്ചുപൂട്ടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
പശ്ചാത്തലം:
എ. മാനവികതയുടെ ഭാഗമായി ഇന്ത്യയിലെ സാമൂഹ്യ, വികസന പദ്ധതികളുമായി സഹകരിക്കുന്നതിന് വിദേശ ഇന്ത്യക്കാര്‍ക്ക് അവസരമൊരുക്കുന്നതിനായി മന്ത്രിസഭയുടെ അംഗീകാരത്തോടെ 2008ല്‍ ഇന്ത്യാ ഗവണ്‍മെന്റ് രൂപീകരിച്ച സ്വതന്ത്രവും ലാഭേച്ഛയില്ലാത്തതുമായ ട്രസ്റ്റാണ് ഐ.ഡി.എഫ്.-ഒ.ഐ.
ബി. 2008 ഡിസംബറിനും 2015 മാര്‍ച്ചിനും ഇടയില്‍ 36.80 ലക്ഷം രൂപ മാത്രമേ ഫൗണ്ടേഷന് വിദേശ ഇന്ത്യക്കാരില്‍നിന്നു സംഭാവനയായി ലഭിച്ചുള്ളൂ എന്നതിനാല്‍ 2015 ഐ.ഡി.എഫ്.-ഒ.ഐയെക്കുറിച്ചു സമഗ്ര പുനരവലോകനം നടത്തി. ഇന്ത്യാ ഗവണ്‍മെന്റിന്റെ മുന്‍നിര പദ്ധതികളായ ശുചിത്വമാര്‍ന്ന ഗംഗയ്ക്കായുള്ള ദേശീയ ദൗത്യം, സ്വച്ഛ് ഭാരത് ദൗത്യം എന്നിവയും സംസ്ഥാന ഗവണ്‍മെന്റുകള്‍ നിശ്ചയിക്കുന്ന സാമൂഹ്യ, വികസന പദ്ധതികളും ഐ.ഡി.എഫ്.-ഒ.ഐയുടെ പരിധിയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു.
സി. 2015 ഏപ്രിലിനും 2018 മാര്‍ച്ചിനും ഇടയില്‍ ട്രസ്റ്റിന് 10.16 കോടി രൂപ ലഭിച്ചെങ്കിലും മിക്ക സംഭാവനകളും ശുചിത്വമാര്‍ന്ന ഗംഗയ്ക്കായുള്ള ദേശീയ ദൗത്യം, സ്വച്ഛ് ഭാരത് ദൗത്യം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായിരുന്നു. ബന്ധപ്പെട്ട ഭരണ ഏജന്‍സികളാണ് അവയുടെ ഭരണനിര്‍വഹണം നിര്‍വഹിക്കുന്നത്. കൂട്ടുത്തരവാദിത്തം വര്‍ധിപ്പിക്കുന്നതിനും ക്ഷമത വര്‍ധിപ്പിക്കുന്നതിനും ജോലിയുടെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനുമായി 2018 മാര്‍ച്ച് 31നു ട്രസ്റ്റ് അടച്ചുപൂട്ടാന്‍ ഐ.ഡി.എഫ്.-ഒ.ഐ. ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ഒന്‍പതാമതു യോഗം തീരുമാനിച്ചിരുന്നു.