Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിനയത്തിന്റെയും നിരന്തരമായ പഠനത്തിന്റെയും പ്രാധാന്യം എടുത്തുകാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


പരിമിതമായ നേട്ടങ്ങളിൽ അമിതമായി അഭിമാനിക്കാതെ വിനയത്തോടെ തുടരേണ്ടതിന്റെയും നിരന്തരം പഠിക്കുകയും വളരുകയും ചെയ്യേണ്ടതിന്റെയും പ്രാധാന്യം എടുത്തുകാട്ടുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

“खद्योतो द्योतते तावद् यावन्नोदयते शशी।

उदिते तु सहस्रांशौ न खद्योतो न चन्द्रमाः।।”

ചന്ദ്രന്റെ അഭാവത്തിൽ മാത്രമാണ് ഒരു മിന്നാമിനുങ്ങ് പ്രകാശിക്കുന്നതായി തോന്നുന്നത്. എന്നാൽ സൂര്യൻ ഉദിച്ചുകഴിഞ്ഞാൽ മിന്നാമിനുങ്ങിന്റെ പ്രകാശമോ ചന്ദ്രനെയോ കാണാൻ കഴിയില്ല. അതുപോലെ, ഒരു ചെറിയ നേട്ടത്തിന്റെ പ്രാധാന്യം അതിനേക്കാൾ വലിയ നേട്ടം വരുന്നത് വരെ മാത്രമേ നിലനിൽക്കൂ. അതിനാൽ, ചെറിയ വിജയങ്ങളിൽ അഹങ്കരിക്കാതെ എപ്പോഴും വിനയമുള്ളവരായിരിക്കുകയും നിരന്തരം പഠിക്കാനും വളരാനും ശ്രമിക്കുകയും വേണം.

***

NK