Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു


രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഉത്സവങ്ങള്‍ എല്ലാവര്‍ക്കും സന്തോഷവും സന്തുഷ്ടിയും നല്‍കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ഓരോ പ്രദേശത്തയും പ്രാദേശിക ഭാഷയിലാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.
‘ഗുജറാത്തിലെ എല്ലാ സുഹൃത്തുക്കള്‍ക്കും ഉത്തരായന്റെ ശുഭാശംസകള്‍’.

‘അസമിലെ ജനങ്ങള്‍ക്ക് ബിഹു ആശംസകള്‍’

‘ഭോഗി ആഘോഷിക്കുന്ന എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍. ഈ ദിവസം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷം കൊണ്ടുവരട്ടെ’.

‘തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദ്യമായ പൊങ്കല്‍ ആശംസകള്‍’

‘രാജ്യത്തൊട്ടാകെയുള്ള ജനങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ മകരസംക്രാന്തി ആശംസകള്‍’, പ്രധാനമന്ത്രി സന്ദേശങ്ങളില്‍ പറഞ്ഞു.