പിഎം ഇന്ത്യ
2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ വെങ്കല മെഡൽ നേടിയ സെൽവ പ്രഭു തിരുമാരനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മികച്ച വ്യക്തിഗത പ്രകടനം നടത്തിയാണു സെൽവ പ്രഭു തിരുമാരൻ മെഡൽ സ്വന്തമാക്കിയതെന്നു പ്രധാനമന്ത്രി കുറിച്ചു.
ഈ നേട്ടത്തിൽ ശ്രീ മോദി അദ്ദേഹത്തെ അഭിനന്ദിക്കുകയും ഭാവി ഉദ്യമങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു.
എക്സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“കോമൺവെൽത്ത് ഗെയിംസിൽ മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്തു വെങ്കല മെഡൽ നേടിയ സെൽവ പ്രഭു തിരുമാരനെയോർത്ത് അഭിമാനിക്കുന്നു. അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങൾ. വരാനിരിക്കുന്ന അദ്ദേഹത്തിന്റെ പരിശ്രമങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിക്കട്ടെ.
#CWG2026”
SK
Proud of Selva Prabhu Thirumaran, who registered a personal best jump and won a Bronze at the Commonwealth Games. Congrats to him. May he excel in his forthcoming endeavours.#CWG2026
— Narendra Modi (@narendramodi) August 1, 2026