പിഎം ഇന്ത്യ
വ്യോമയാന സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സഹകരിക്കാന്‍ ഇന്ത്യയും ആസ്‌ട്രേലിയയും തമ്മില്‍ ധാരണാപത്രം ഒപ്പുവെയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
ആസ്‌ട്രേലിയയിലെ വ്യോമയാന സുരക്ഷാ അധികാരികളുടെ വൈദഗ്ധ്യം പങ്കുവെക്കാനും ഇന്ത്യയിലെ വ്യോമയാന രംഗത്തിന്റെ മൊത്തം സുരക്ഷാ സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ധാരണാപത്രം വഴിയൊരുക്കും.
അന്താരാഷ്ട്ര ഉടമ്പടികള്‍ പാലിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കാനും ഇതു സഹായിക്കും.