Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വ്യോമ ചരക്കു പാതയിലൂടെ കാബൂളില്‍നിന്ന് ഇന്ത്യയിലെത്തിയ ആദ്യ വിമാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു; മുന്‍കയ്യെടുത്തതിന് പ്രസിഡന്റ് ഘനിയെ നന്ദി അറിയിച്ചു


വ്യോമ ചരക്കു പാതയിലൂടെ കാബൂളില്‍നിന്ന് ഇന്ത്യയിലെത്തിയ ആദ്യ വിമാനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇതിനായി മുന്‍കയ്യെടുത്തതിന് അഫ്ഘാന്‍ പ്രസിഡന്റ് അഷറഫ് ഘനിയെ നന്ദി അറിയിക്കുകയും ചെയ്തു.

‘കാബൂളില്‍നിന്നു വ്യോമ ചരക്കുപാതയിലൂടെ എത്തിയ ആദ്യ വിമാനത്തെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നേരിട്ടു കണക്റ്റിവിറ്റി വന്നത് അഭിവൃദ്ധിയുണ്ടാക്കും. ഇതിനായി മുന്‍കയ്യെടുത്തതിനു പ്രസിഡന്റ് അഷ്‌റഫ് ഘനിയോടു നന്ദി പറയുന്നു’, പ്രധാനമന്ത്രി പറഞ്ഞു.