Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​ശാസ്ത്രി സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രമർപ്പിച്ചു; താഷ്കന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസ് സന്ദർശിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു താഷ്കന്റിലെ ശാസ്ത്രി സ്മാരകത്തിൽ പുഷ്പാഞ്ജലിയർപ്പിച്ചു. 1965-ൽ താഷ്കന്റിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ശ്രീ ലാൽ ബഹാദൂർ ശാസ്ത്രിയുടെ 60-ാം ചരമവാർഷികമാണിത്. ശ്രീ ലാൽ ബഹാദൂർ ശാസ്ത്രിയുടെ പേരിലുള്ള തെരുവിലാണു സ്മാരകം സ്ഥിതിചെയ്യുന്നത്. മുൻ പ്രധാനമന്ത്രിയുടെ ജീവിതവും പൈതൃകവും താഷ്കന്റിൽ ഏറെ ആദരവോടെയാണ് അനുസ്മരിക്കപ്പെടുന്നത്. സ്മാരകത്തിനും തെരുവിനും പുറമെ, താഷ്കന്റിലെ പ്രാദേശിക സ്കൂളിനും ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിനും അദ്ദേഹത്തിന്റെ പേരാണു നൽകിയിരിക്കുന്നത്.

ശാസ്ത്രി സ്മാരകത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച ശേഷം പ്രധാനമന്ത്രി താഷ്കന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസ് സന്ദർശിച്ചു. സർവകലാശാലയിലെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഉസ്ബെക്കിസ്ഥാൻ പ്രധാനമന്ത്രിയും സർവകലാശാലാ റെക്ടറും ചേർന്നു സ്വീകരിച്ചു. അക്കാദമിക വിഷയങ്ങളിൽ താൽപ്പര്യം പുലർത്തുന്ന ഇൻഡോളജിസ്റ്റുകളുമായും പണ്ഡിതരുമായും സർവകലാശാലയിലെ മഹാത്മാഗാന്ധി സെന്ററിൽ പ്രധാനമന്ത്രി സംവദിച്ചു. ഹിന്ദി ഭാഷയും മറ്റ് ഇന്ത്യൻ വിഷയങ്ങളും പഠിപ്പിക്കുന്നതിൽ സർവകലാശാലയ്ക്ക് ശ്രദ്ധേയമായ പാരമ്പര്യമുണ്ട്. ഔദ്യോഗിക സന്ദർശനത്തിനിടെ, ഉസ്ബെക്ക് വിദ്യാർഥികൾക്കായി ഹിന്ദി ഭാഷാ പഠനത്തിന് ലാൽ ബഹാദൂർ ശാസ്ത്രി സ്കോളർഷിപ്പ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. സർവകലാശാലയിൽ ഹിന്ദി അധ്യാപനം ആരംഭിച്ചതിന്റെ 80-ാം വാർഷികമാണ് ഇക്കൊല്ലം. ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള അടുത്ത സാംസ്കാരിക ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ, ഉസ്ബെക്ക് വിദ്യാർഥികൾക്കിടയിൽ ഹിന്ദി പഠിക്കുന്നതിന് വലിയ താൽപ്പര്യമുണ്ട്. ഉസ്ബെക്ക്, ഹിന്ദി ഭാഷകളിൽ 3,000-ത്തിലധികം വാക്കുകൾ പൊതുവായി ഉപയോഗിക്കുന്നവയാണ്.

 

-SK-