പിഎം ഇന്ത്യ
ശാസ്ത്ര സാങ്കേതിക മേഖലകളില്‍ സഹകരിക്കുന്നതിന് ഇന്ത്യ-ഫ്രഞ്ച് സംയുക്ത സമിതി രൂപീകരിക്കാനുള്ള കരാര്‍ ഒപ്പുവെക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. ഇത്തരമൊരു ഉന്നതതല സമിതിക്ക് രൂപം നല്‍കാന്‍ ഈ വര്‍ഷം ജനുവരി 25 ന് (2016 ജനുവരി 25) ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.
കരാറനുസരിച്ച് ശാസ്ത്രം, സാങ്കേതിക വിദ്യ, കണ്ടുപിടുത്തങ്ങള്‍ എന്നീ മേഖലകളിലെ സാധ്യതകള്‍ തിരിച്ചറിയാനും മുന്‍ഗണനകള്‍ നിശ്ചയിക്കാനും ഗവേഷണങ്ങള്‍, കണ്ടുപിടുത്തങ്ങള്‍ എന്നിവ വഴി സാമ്പത്തിക, സാമൂഹ്യ പുരോഗതി കൈവരിക്കാനും സംയുക്ത സമിതി ശ്രമിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയും ഫ്രഞ്ച് വിദേശകാര്യമന്ത്രിയും സമിതിയുടെ സംയുക്ത അധ്യക്ഷരായിരിക്കും.