Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ അശോക് സിംഗാളിന്റെ ആത്മീയ പ്രതിബദ്ധതയും സാമൂഹിക ഐക്യത്തോടുള്ള അർപ്പണവും ഉയർത്തിക്കാട്ടി അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി


ശ്രീ അശോക് സിംഗാളിന്റെ ഉറച്ച നിശ്ചയദാർഢ്യവും ലാളിത്യവും സാമൂഹിക ഐക്യത്തോടുള്ള അചഞ്ചലമായ സമർപ്പണവും ഉയർത്തിക്കാട്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു.

അദ്ദേഹത്തിന്റെ തളരാത്ത സംഘടനാ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ ജീവിതത്തിനും ചിന്തകൾക്കും ആദരവായി സമർപ്പിച്ചുകൊണ്ട് താൻ എഴുതിയ ഒരു ലേഖനം പങ്കുവെക്കുകയും ചെയ്തു.

X-ൽ തുടർച്ചയായി പങ്കുവെച്ച ട്വീറ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു;

“ശ്രീ അശോക് സിംഗാൾ ശക്തനായ ഒരു വ്യക്തിത്വമായിരുന്നു… ഉറച്ച ബോധ്യമുള്ള വ്യക്തിയും ലാളിത്യത്തിൽ ശ്രദ്ധേയനുമായിരുന്നു.

അദ്ദേഹം ആത്മീയ പ്രതിബദ്ധതയെ തളരാത്ത സംഘടനാ പ്രവർത്തനങ്ങളുമായും സാമൂഹിക ഐക്യത്തോടുള്ള അചഞ്ചലമായ സമർപ്പണവുമായും കൂട്ടിയണക്കി.

അദ്ദേഹത്തിനുള്ള ആദരവായി ഒരു ലേഖനം എഴുതി.

nm-4.com/y8ar99 “

 

“श्री अशोक सिंहल जी का व्यक्तित्व दृढ़ संकल्प और सादगी का अद्भुत संगम था।

संगठन के कार्यों के प्रति उनकी निष्ठा, आध्यात्मिक आस्था और सामाजिक एकता के लिए समर्पण हर किसी को प्रेरित करता रहेगा।

उनके जीवन और विचारों को समर्पित मेरा यह आलेख…

nm-4.com/JYwywL“

 

***

NK