Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ കുച്ചി രംഗ്കാവു സെലിയാങ്ങിൻ്റെ വേർപാടിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി


നാഗാലാൻഡ് ഉപമുഖ്യമന്ത്രി ശ്രീ ടി.ആർ. സെലിയാങ്ങിന്റെ മകൻ ശ്രീ കുച്ചി രംഗ്കാവു സെലിയാങ്ങിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുഃഖത്തിന്റെ ഈ വേളയിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

പ്രധാനമന്ത്രി എക്സ്ൽ കുറിച്ചു:

“നാഗാലാൻഡ് ഉപമുഖ്യമന്ത്രി ശ്രീ ടി.ആർ. സെലിയാങ്ങിന്റെ മകൻ ശ്രീ കുച്ചി രംഗ്കാവു സെലിയാങ്ങിന്റെ അകാല വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ മനസ്സ് സെലിയാങ് കുടുംബത്തോടും അവരുടെ സുഹൃത്തുക്കളോടുമൊപ്പമാണ്. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.”