Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ രാം കോളേജ് ഓഫ് കൊമേഴ്സിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി സെപ്റ്റംബർ 5-ന് പങ്കെടുക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 5-ന് രാത്രി 7 മണിക്ക് ശ്രീ രാം കോളേജ് ഓഫ് കൊമേഴ്സിന്റെ (SRCC) ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കും. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

ഡൽഹി സർവ്വകലാശാലയുടെ കീഴിലുള്ള ശ്രീ രാം കോളേജ് ഓഫ് കൊമേഴ്സ്, വാണിജ്യം , സാമ്പത്തികശാസ്ത്രം , മാനേജ്മെന്റ് എന്നീ മേഖലകളിലെ ഇന്ത്യയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. പ്രശസ്ത വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ സർ  ശ്രീ റാം 1926-ൽ സ്ഥാപിച്ച ഈ കോളേജ്, ഒരു നൂറ്റാണ്ടിനിടയിൽ നിരവധി പണ്ഡിതന്മാർ, പ്രൊഫഷണലുകൾ, ഉദ്യോഗസ്ഥർ, സംരംഭകർ, നയരൂപകർത്താക്കൾ, രാജ്യശില്പികൾ എന്നിവരെ വാർത്തെടുത്തിട്ടുണ്ട്.

ഈ ശതാബ്ദി ആഘോഷങ്ങൾ അധ്യാപക ദിനവുമായി  ഒത്തുവരുന്നു എന്നത് ഈ അവസരത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. തലമുറകളെ രൂപപ്പെടുത്തുന്നതിലും സമൂഹത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിലും അധ്യാപകരും വിദ്യാഭ്യാസവിദഗ്ദ്ധരും നൽകിയ സംഭാവനകളെ രാജ്യം ആദരിക്കുന്ന സവിശേഷ വേളയാണിത്.

-SK-