Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ സ്വരാജ് കൗശൽ ജിയുടെ വിയോ​ഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


ശ്രീ സ്വരാജ് കൗശൽ ജിയുടെ വിയോ​ഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. ഒരു അഭിഭാഷകൻ എന്ന നിലയിലും നിയമവൃത്തി  അധഃസ്ഥിതരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉപയോഗിക്കണമെന്ന് വിശ്വസിച്ചിരുന്ന വ്യക്തി എന്ന നിലയിലും ശ്രീ സ്വരാജ് കൗശൽ ജി സ്വയം വ്യത്യസ്തനായിരുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു. “അദ്ദേഹം ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണറായി മാറുകയും ഗവർണർ പദവിയിലുള്ള കാലയളവിൽ മിസോറാം ജനതയുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു. ഒരു പാർലമെന്റേറിയൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ഉൾക്കാഴ്ചകളും ശ്രദ്ധേയമായിരുന്നു,” ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

“ശ്രീ സ്വരാജ് കൗശൽ ജിയുടെ വിയോ​ഗത്തിൽ അതീവ ദുഃഖമുണ്ട്. ഒരു അഭിഭാഷകൻ എന്ന നിലയിലും നിയമവൃത്തി  അധഃസ്ഥിതരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉപയോഗിക്കണമെന്ന് വിശ്വസിച്ചിരുന്ന വ്യക്തി എന്ന നിലയിലും അദ്ദേഹം സ്വയം വ്യത്യസ്തനായി. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണറായി അദ്ദേഹം മാറുകയും ഗവർണർ പദവിയിലുള്ള കാലയളവിൽ മിസോറാം ജനതയുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു. ഒരു പാർലമെന്റേറിയൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ഉൾക്കാഴ്ചകളും ശ്രദ്ധേയമായിരുന്നു. ഈ ദുഃഖകരമായ വേളയിൽ, അദ്ദേഹത്തിൻ്റെ മകൾ ബാൻസുരിക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പമാണ് എന്റെ ചിന്തകൾ. ഓം ശാന്തി.”

***

NK