Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സത്യഭാമാസാറ്റ് ഉപഗ്രഹം നിര്‍മ്മിച്ച വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

സത്യഭാമാസാറ്റ് ഉപഗ്രഹം നിര്‍മ്മിച്ച വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ഇക്കഴിഞ്ഞ ജൂണ്‍ 22 ന് പി.എസ്.എല്‍.വി. സി.-34 ഉപയോഗിച്ച് ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച 20 ഉപഗ്രഹങ്ങളിലൊന്നായ സത്യഭാമസാറ്റിന്റെ നിര്‍മ്മാണത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സംഘം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. സത്യഭാമാ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബി. ഷീലാറാണിയും ഒപ്പമുണ്ടായിരുന്നു.

ഹരിതഗൃഹ വാതകങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് ഒരു ഉപഗ്രഹം നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളുടെ ശ്രമത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.