Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സമുന്നത ഇറാനിയന്‍ നേതാവിനും പ്രസിഡന്റ് റൗഹാനിക്കും പ്രധാനമന്ത്രി മോദി സമ്മാനങ്ങള്‍ നല്‍കി


നാലാമതു ഖലീഫ ഹസ്രത്തുമായി ബന്ധപ്പെട്ട്് അറിയപ്പെടുന്നതും അത്യപൂര്‍വവുമായ ഏഴാം ശതകത്തില്‍ എഴുതപ്പെട്ട വിശുദ്ധ ഖുര്‍ആന്റെ കയ്യെഴുത്തുപ്രതിയുടെ പുനരാവിഷ്‌കാരം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇറാനിലെ ഏറ്റവും മുതിര്‍ന്ന നേതാവായ ആയത്തുള്ള സയ്യിദ് അലി ഹുസൈനി ഖമേനിക്കു സമ്മാനിച്ചു. സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള റാംപൂര്‍ റാസ ലൈബ്രറിയിലുള്ള വിലപ്പെട്ട വസ്തുക്കളിലൊന്നാണ് കുഫിക് ലിപിയില്‍ രചിക്കപ്പെട്ടിരിക്കുന്ന ഈ കയ്യെഴുത്തുപ്രതി.

ഇറാന്‍ പ്രസിഡന്റ് ഡോ. ഹസന്‍ റൗഹാനിക്ക് പേര്‍ഷ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള മിര്‍സ അസദുല്ല ഖാന്‍ ഘലീബിന്റെ കുള്ളിയത്-ഇ-ഫര്‍സി-ഇ-ഘലീബ് കവിതാസമാഹാരത്തിന്റെയും സുമൈര്‍ ചാന്ദ് പേര്‍ഷ്യനിലേക്കു തര്‍ജമ ചെയ്ത രാമായണത്തിന്റെയും പ്രത്യേകം തയ്യാറാക്കിയ പതിപ്പുകളും പ്രധാനമന്ത്രി സമ്മാനിച്ചു.

ഘലീബിന്റെ 11,000 ശ്ലോകങ്ങള്‍ ഉള്‍പ്പെടുന്ന സമാഹാരമാണ് 1863ല്‍ പുറത്തിറങ്ങിയ കുള്ളിയത്-ഇ-ഫര്‍സി-ഇ-ഘലീബ്. ഇതിലെ ചില പേജുകള്‍ നഷ്ടമായിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കര്‍ച്ചറല്‍ റിലേഷന്‍സിന്റെ ന്യൂ ഡെല്‍ഹിയിലുള്ള ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൗലാനാ ആസാദിന്റെ ഗ്രന്ഥശേഖരത്തിലുള്ള ഈ പുസ്തകത്തിന്റെ 1872ലെ എഡിഷനില്‍നിന്ന് ഈ പേജുകള്‍ കണ്ടെടുത്താണ് ഇപ്പോള്‍ സമ്പൂര്‍ണമാക്കിയത്.

1715ല്‍ പേര്‍ഷ്യനിലേക്കു തര്‍ജമ ചെയ്യപ്പെട്ടശേഷം 1826ല്‍ പകര്‍ത്തപ്പെട്ട സുമൈര്‍ ചന്ദിന്റെ രാമായണം തര്‍ജമയുടെ അപൂര്‍വ കയ്യെഴുത്തുപ്രതി സാംസ്‌കാരികമന്ത്രാലയത്തിന്റെ രാംപൂര്‍ റാസ ലൈബ്രറിയിലുണ്ട്. 260 ചിത്രീകരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥം രാമായണത്തിന്റെ കയ്യെഴുത്തുപ്രതികളില്‍ ഏറ്റവും ബൃഹത്തായതായിരിക്കാം.