Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സാമൂഹ്യപ്രവര്ത്തക പൂര്ണിമബെന് പക്വാസയുടെ നിര്യാണത്തില് പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു


സാമൂഹ്യപ്രവര്ത്തക ശ്രീമതി പൂര്ണിമബെന് പക്വാസയുടെ നിര്യാണത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഖേദം പ്രകടിപ്പിച്ചു.

‘പൂര്ണിമബെന് പക്വാസ മരിച്ചു എന്നറിയുന്നതില് ദുഃഖമുണ്ട്. ഗോത്രവര്ഗത്തിലെ പെണ്കുട്ടികള്ക്കു വിദ്യാഭ്യാസം പകരുന്നതില് ഉജ്വലപ്രവര്ത്തനം കാഴ്ചവെച്ച അതുല്യപ്രതിഭയാണവര്. ദീര്ഘകാലം ജീവിച്ച് 103ാം വയസ്സിലാണു പൂര്ണിമാബെന് നമ്മെ വിട്ടുപോകുന്നത്. സപുതര സന്ദര്ശിക്കുമ്പോഴൊക്കെ അവരെ കാണാറുള്ളത് ഓര്ക്കുന്നു. പൂര്ണിമ ബെന്നിന്റെ മകള് സോനാല് മാന്സിങ്ങുമായി സംസാരിച്ചു; എന്റെ അഗാധമായ അനുശോചനങ്ങള് അറിയിക്കുകയും ചെയ്തു’- പ്രധാനമന്ത്രി പറഞ്ഞു.